പാലാ ;ഊരി പിടിച്ച വാളുമായി പടയാളികളുടെ കൈയ്യിൽ നിന്നും ശിശുവിനെയും കൊണ്ട് ഓടി രക്ഷപെട്ട് നിഷാ ജോസ് കെ മാണി .ശിശുവിന്റെ ജീവൻ രക്ഷപെടുത്തിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ജോസ് കെ മാണി എം പി യുടെ പത്നി നിഷാ ജോസ് കെ മാണി.

പാലാ കത്തീഡ്രൽ പള്ളിയിലെ ദനഹാ രാക്കുളി തിരുന്നാളിനോട് അനുബന്ധിച്ച് ചരിത്ര ആചാരമായ ശിശു വധ പ്രദർശനത്തിൽ യഹൂദിയാ രാജ്യത്തെ ഒരു സാധാരണ സ്ത്രീ ആയാണ് നിഷ അഭിനയിച്ചത് .ആകെ അഞ്ച് രംഗങ്ങൾ ഉള്ളതിൽ നാലിലും നിഷ ജോസ് കെ മാണി അഭിനയിച്ചു .അവസാന രംഗം ക്രിസ്തുവിനു സ്നാപക യോഹന്നാൻ ജോർദാൻ നദിയിൽ വച്ച് ജ്ഞാനസ്നാനം നൽകുന്നതാണ് .അതിൽ ജ്ഞാനസ്നാനം നോക്കി കാണുന്ന യഹൂദയാ സ്ത്രീയുടെ വേഷത്തിലും അവർ അഭിനയിച്ചു .
നാലാം രംഗത്തിലാണ് പടയാളികളുടെ പക്കൽ നിന്നും ശിശുവിനെ രക്ഷിച്ചു കൊണ്ടോടുന്ന സ്ത്രീ ആയി നിശാ ജോസ് കെ മാണി അഭിനയിച്ചത് .രണ്ടാം രംഗത്തിൽ ദിവ്യ ശിശുവിനെ കാണുവാൻ എത്തുന്ന സ്ത്രീയെയും അവർ ഭംഗിയാക്കി വേദിയിൽ അവതരിപ്പിച്ചു .ഈ രംഗം കണ്ടപ്പോഴാണ് കോട്ടയം മീഡിയയ്ക്കു സംശയം തോന്നി തുടങ്ങിയത്.അടുത്ത രംഗത്തിൽ പടയാളികൾ പെരുമ്പറ മുഴക്കി രാജ കൽപ്പന വായിക്കുന്നത് കേൾക്കുന്ന യഹൂദ സ്ത്രീയായി വേദിയിൽ വന്നപ്പോഴാണ് മുഖം വ്യക്തമായി കാണുവാൻ കഴിഞ്ഞത്.പള്ളി പരിസരത്ത് നിഷാ ജോസ് കെ മാണിയുടെ വാഹനവും കോട്ടയം മീഡിയാ കണ്ടിരുന്നു .
മഞ്ഞ നീളൻ വേഷത്തിൽ; വയലറ്റ് കളറുള്ള ശിരോ വസ്ത്രം ധരിച്ച അവർ പച്ച റിബൺ അരപ്പട്ടയും ധരിച്ചിരുന്നു .ശിരോ വസ്ത്രം കാരണം മുഖം അവ്യക്തമായരീതിനാൽ ശിശു വധ പ്രദർശനം കഴിഞ്ഞയുടനെ അത് നിഷാ ജോസ് കെ മാണി തന്നെയോ എന്നുറപ്പിക്കാനായി കോട്ടയം മീഡിയാ വേദിക്കു പിറകിലെത്തി അവരെ പരിചയപ്പെടുകയും ചെയ്തിരുന്നു .
കഴിഞ്ഞ ക്രിസ്മസിന് കാരിത്താസ് ആശുപത്രിയിലെ ആഘോഷത്തിന് ക്രിസ്മസ് പാപ്പായുടെ വേഷം കെട്ടിയിരുന്നു .കാൻസർ വിമുക്തയായ അവർ കാരിത്താസിലെ ചികിത്സയിലായിരുന്നു .കാലം തന്നിലേൽപ്പിച്ച രോഗത്തെ പോലും കൃത്യമായ ചികിത്സയിലൂടെ തോൽപ്പിച്ച അവർ ക്യാൻസർ ബോധവൽക്കരണ കാമ്പയിൻ നടത്തിയിരുന്നു .ഇപ്പോഴും വാഹനത്തിൽ കാൻസർ ബോധ വൽക്കരണ കാരുണ്യ യാത്രയുടെ സ്റ്റിക്കറുകൾ കാണാം.വീണ്ടും അവർ തിരക്കിലേക്ക് മുഴുകുകയാണ് വൈക്കത്തെ സംഘടനയുടെ കൂട്ട നടപ്പ് പരിപാടിയിലേക്ക് .കാറിലിരുന്നാണ് മേക്കപ്പ് ഒക്കെ അഴിച്ചു മാറ്റുന്നത് .വിശ്രമിക്കാൻ സമയമില്ല നിഷാ ജോസ് കെ മാണിക്ക് തെരെഞ്ഞെടുപ്പൊക്കെ വരികയല്ലേ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ