തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ കോടതി ശിക്ഷിച്ചതോടെ, എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന ആന്റണി രാജുവിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ലെക്‌സ് ബോര്‍ഡ്. അടിവസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം സെന്‍ട്രല്‍ ജയിലിലേയ്ക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ലെക്‌സ് ബോര്‍ഡ് ആണ് പ്രത്യക്ഷപ്പെട്ടത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നിലാണ് ഫ്‌ലെക്‌സ് പ്രത്യക്ഷപ്പെട്ടത്.

തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. നെടുമങ്ങാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 32 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വര്‍ഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വര്‍ഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി കെ.എസ്. ജോസും കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. ശിക്ഷാവിധിയില്‍ പ്രതികരിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. കുറ്റക്കാരന്‍ ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ പാര്‍ട്ടി മന്ത്രിയാക്കി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. പറഞ്ഞു.
ആന്റണി രാജുവിനെ ശിക്ഷിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് എം.ടി. രമേശ് രംഗത്ത് വന്നു. ആന്റണി രാജുവിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയവരാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയാന്‍ തയ്യാറാകണം. അഴിമതി വിരുദ്ധ പ്രതിചായായുടെ പൊയ് മുഖമാണ് കോടതി വിധിയിലൂടെ പൊളിഞ്ഞു വീണതെന്നും എം.ടി. രമേശ് പറഞ്ഞു. എന്നാല്‍ വിധി വന്നതിനുശേഷം പ്രതികരിക്കാതെ മാധ്യമങ്ങളെ ഒഴിവാക്കുകയായിരുന്നു ആന്റണി രാജു.
തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് മൂന്ന് വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. നെടുമങ്ങാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 32 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വര്‍ഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വര്‍ഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ ആന്റണി രാജു എംഎല്‍എ കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. ഗൂഢാലോചനയും തെളിവ് നശിപ്പിക്കല്‍ കുറ്റവും തെളിഞ്ഞെന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതി കെ.എസ്. ജോസും കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.
J