Kottayam

കോട്ടയം പുല്ലരിക്കുന്നിൽ എക്സൈസിൻ്റെ മിന്നൽ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം: ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കോട്ടയം മര്യാതുരുത്ത് ഭാഗത്ത്‌ 03.01.2026 ൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 1.296 Kg കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം പുല്ലരിക്കുന്ന് സ്വദേശി അമൽ വിനയചന്ദ്രൻ (25) ആണ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ . രാജേഷ് പി ജി യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഈ ഭാഗത്തു വലിയ തോതിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ടി കഞ്ചാവ് കണ്ടെത്തിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അരുൺ സി ദാസ്, ഹരിഹരൻ പോറ്റി , പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് ജോസഫ് കെ ജി, അഫ്സൽ കെ, ഉണ്ണികൃഷ്ണൻ കെ പി, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്‌ എം ജി, ശ്യാം ശശിധരൻ, അരുൺലാൽ ഒ എ, അജു ജോസഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അമ്പിളി കെ ജി എന്നിവർ അടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top