പാലാ: പാലാ സീറ്റ് ആർക്കും വിട്ട് കൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് മാണി സി കാപ്പൻ.

ജോസ് കെ മാണി യു.ഡി.എഫിലേക്ക് വരുന്നതൊന്നും വിഷയമല്ല. വന്നോട്ടെ പക്ഷെ സീറ്റ് ആർക്കും വിട്ട് കൊടുക്കില്ല.കഴിഞ്ഞ തവണ താൻ 15000 വോട്ടിനാണ് വിജയിച്ചത് ,പക്ഷെ ഇത്തവണ 20000 വോട്ടിന് വിജയിക്കുമെന്നാണ് തൻ്റെ അനുമാനമെന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലായിൽ തൻ്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതായും
അദ്ദേഹം പറഞ്ഞു.പാലാ മുൻസപ്പാലിറ്റിയിൽ തെരെഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ,ജോസഫ് ഗ്രൂപ്പ് ,ഡി.കെ.സി കൗൺസിലർമാർക്ക് മാണി സി കാപ്പൻ വിരുന്നൊരുക്കിയിരുന്നു.ആറാം തീയതി മുൻ മുൻസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവൻ്റെ വസതിയിൽ ചേരുന്ന യു.ഡി.എഫ് വിരുന്നിൻ്റെ മുഖ്യ സംഘാടകനും മാണി സി കാപ്പനാണ്.പാലായ്ക്ക് ഒട്ടേറെ വികസനങ്ങൾ നേടി തന്ന മുൻ മുൻ സിപ്പൽ ചെയർമാനായ കുര്യാക്കോസ് പടവൻ്റെയും രാഷ്ട്രീയ സജീവത തെളിയിക്കുന്ന ഈ ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുക്കുന്നുണ്ട്.