
പാലാ: പാലായിൽ ഈ പ്രാവശ്യം ആര് ജയിക്കണമെന്ന് ഇപ്പോഴേ പാലായിലെ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഈ പ്രാവശ്യം തൻ്റെ പൊടികൈകൾ ജനങ്ങളുടെ അടുത്ത് ഏൽക്കില്ലാ എന്ന തിരിച്ചറിവിൻ്റെ വെപ്രാളം ആണ് പാലാ എം എൽ എ യ്ക്ക് അതിനാലാണ് നാഴികയ്ക്ക് നാൽപത് വട്ടം പാലാ വിട്ട് കൊടുക്കില്ലാ എന്ന് പറയുന്നത്. പാലാ വിട്ടുകൊടുക്കണ്ട ആവശ്യം ഇല്ലാ പൊതുജനം തിരിച്ച് പിടിച്ചോളും എന്ന് യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ജിഷോ ചന്ദ്രൻകുന്നേൽ .
ജോസ് കെ മാണിയെ പറ്റി എന്ത് പരദൂഷണം പറയാം എന്ന് ചിന്തിച്ച് മാത്രമാണ് അദ്ദേഹം കട്ടിലിൽ നിന്ന് എന്നും എഴുന്നേൽക്കുന്നത് തന്നെ. ഇങ്ങനെ പരദൂഷണങ്ങളും ഇരവാദവും ഉന്നയിക്കാനല്ലാതെ താൻ ചെയ്ത കാര്യങ്ങളോ വികസന പ്രവർത്തനങ്ങളോ മുൻ നിർത്തി തൻ്റെ മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കാൻ ഇന്നും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലാ. ഈ പാലായ്ക്ക് ഒരു പാരമ്പര്യമുണ്ട് , സാംസ്കാരിക ഔന്നത്യം ഉണ്ട് ലോകത്തിന് മുൻപിൽ വികസന കാഴ്ച്ചപ്പാടിൽ ഒരു പാലാ മോഡൽ ഉണ്ട് ഇവയൊക്കെ തകർത്ത് എറിയാൻ മാത്രമേ ഇപ്പോഴത്തെ എം എൽ എ യ്ക്ക് കഴിഞ്ഞുള്ളു. 50 വർഷങ്ങൾ കൊണ്ട് പാലാ നേടിയതൊക്കെയും കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് തകർത്തെറിയുകയാണ് ഉണ്ടായത്.
പാലാ എം എൽ എ മാണി സി കാപ്പനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലന്നും, അദ്ദേഹം മൂലം പാലായിൽ ഒരു മാറ്റങ്ങളും സംഭവിക്കാൻ പോകുന്നില്ലാ എന്നും പാലായിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന് ആകെ അറിയാവുന്നത് എതിരാളികളെ ഇകഴ്ത്തി കാണിക്കുവാനും, വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ കളിയാക്കുവാനും മാത്രമാണ്, എന്നും വെറുപ്പിൻ്റെ രാഷ്ട്രിയമാണ് പാലാ എം എൽ എ മുന്നോട്ട് വയ്ക്കുന്നത്. ഇനിയും എത്ര നാൾ താങ്കൾ ഇങ്ങനെ കള്ളങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ പറ്റിച്ച് ജീവിക്കും. സാക്ഷാൽ മുഖ്യമന്ത്രിക്ക് പോലും എം എൽ എ ഫണ്ട് തടഞ്ഞ് വയ്ക്കാൻ സാധിക്കില്ല എന്ന യാഥാർത്ഥ്യം മുൻപിൽ നിൽക്കുമ്പോൾ ജോസ് കെ മാണി എം എൽ എ ഫണ്ട് തടഞ്ഞു എന്ന വല്യ കള്ളം പ്രചരിപ്പിച്ച് ഇനിയും എത്ര നാൾ ജനങ്ങളെ കബളിപ്പിക്കും. ജനം ഏൽപിച്ച ദൗത്യം ചെയ്യാനുള്ള മടിയും, ജനത്തിനോട് യാതൊരു കടപ്പാടും ഇല്ലാത്ത മനോഭാവങ്ങൾ മറച്ച് വയ്ക്കാനും, വികസനങ്ങൾ തടയുന്ന വികസന വിരോധിയായി ജോസ് കെ മാണിയെ മുദ്ര കുത്താനുള്ള താങ്കളുടെ വലിയ അടവാണ് അത് എന്ന് പൊതുജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു വെടിക്ക് രണ്ട് പക്ഷി. ഇത്തരം കള്ളങ്ങളിലൂടെ എതിരാളിയെ ഇകഴ്ത്തുന്നതിലൂടെ താങ്കളുടെ അധികാര മോഹങ്ങൾ നിലനിർത്താം എന്ന സ്വപ്നങ്ങൾ വ്യാമോഹമാണ്. ജനത്തിനെ പറ്റിക്കുന്ന താങ്കളെക്കാൾ എത്രയോ മികച്ചതാണ് വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യം ആക്കുന്ന ജോസ് കെ മാണി എന്ന് പാലായിലെ ജനം തെളിച്ച് പറഞ്ഞു തുടങ്ങി എന്നത് യാഥാർഥ്യം.
വലിയ വികസന സ്വപ്നങ്ങൾ ഉള്ള പാലാ യെ വലിയ മാറ്റങ്ങളിലൂടെ കടന്ന് പോവേണ്ടിരുന്ന പാലായെ കഴിഞ്ഞു പോയ 7 വർഷങ്ങൾ കൊണ്ട് 20 വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോവുന്നതിൽ മാത്രമാണ് പാലാ എം എൽ എ വിജയിച്ചത് മറ്റ് എല്ലാ കാര്യങ്ങളിലും അദ്ദേഹം സമ്പൂർണ്ണ പരാജയം മാത്രമാണ്. അദ്ദേഹത്തിന് പകരം ജോസ് കെ മാണിയായിരുന്നു പാലായിൽ ജയിച്ചിരുന്നതെങ്കിൽ പാലാ യിൽ ഉണ്ടാവുമായിരുന്ന മാറ്റങ്ങളെ കുറിച്ച് പാലായിലെ ജനങ്ങൾക്ക് നല്ല ബോധ്യം ഉണ്ട്. ശരിക്കും പാലായിലെ ജനങ്ങൾക്ക് പറ്റിയ ഒരു അബദ്ധം ആണ് കഴിഞ്ഞ പ്രാവശ്യത്തെ പാലായിലെ തൻ്റെ വിജയം എന്ന് മാണി സി കാപ്പൻ മറക്കരുത് എന്നും ജിഷോ ചന്ദ്രൻകുന്നേൽ കൂട്ടി ചേർത്തു. ജോസ് കെ മാണി ക്ക് എതിരെ മാണി സി കാപ്പൻ നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ജിഷോ ചന്ദ്രൻകുന്നേൽ.