പാലാ: കായീക രംഗം ശക്തമാവുമ്പോൾ ലഹരി വിരുദ്ധ പോരാട്ടവും ശക്തമാവുമെന്നും ,പുതു തലമുറ ലഹരിക്കെതിരെ കായീക രംഗത്തിലൂടെ കോട്ട കെട്ടണമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

സംസ്ഥാന സബ് ജൂണിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൻ്റെ സമാപന ചടങ്ങിൽ സമ്മാനദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം.പി
ഡോ.. സതീഷ് തോമസ് സ്വാഗതവും ,ഡോ.സുനിൽ തോമസ് കതജ്ഞതയും പറഞ്ഞു. കേരളാ നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡണ്ട് എസ് നജിമുദ്ദീൻ, ഡോ: ലവീന ഡൊമിനിക് ,റെജിമോൻ കെ മാത്യു ,ഫാദർ റെജി തെങ്ങുംപള്ളിൽ ,ഡോ :സണ്ണി വി സഖറിയാസ് ,ശിൽപ എ (കേരള നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി) സെൻ എബ്രാഹം, മായാ രാഹുൽ (വൈസ് ചെയമാൻ )ഷിബു തെക്കേ മറ്റം എന്നിവർ പ്രസംഗിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ ,മാണി സി കാപ്പൻ എം.എൽ.എ ,പെയർപേഴ്സൻ ദിയാ ബിനു പുളിക്കക്കണ്ടം ,തുടങ്ങിയവർ വിവിധ പരിപാടികളിലായി എത്തി നെറ്റ് ബോൾ ഷൂട്ടൗട്ടിൽ പങ്കെടുത്തത് കായിക താരങ്ങൾക്കും ആവേശമായി.