Kerala

കേരളം തിരിച്ചു പിടിക്കാൻ കോൺഗ്രസ് :ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും

തിരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും. ഇന്നും നാളെയുമായി ചേരുന്ന ക്യാമ്പിൽ സംസ്ഥാനത്തെ 200 ഓളം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.തിരഞ്ഞെടുപ്പ് തന്ത്രങ്ങളും, സമരപരിപാടികളും , സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച വിഷയങ്ങളുമാകും ക്യാമ്പിൽ ചർച്ച ആവുക.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണവും സർക്കാരിനെതിരായ സമരവും ചർച്ച ചെയ്യുന്ന സെഷനോടെയാകും ക്യാമ്പ് തുടങ്ങുക. എസ് ഐ ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ക്യാമ്പിൽ ചർച്ച നടക്കും.തിരഞ്ഞെടുപ്പ് ചുമതലകൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അതീതമായുള്ള തെരെഞ്ഞെടുപ്പാകണം 2026 ലെ തെരഞ്ഞെടുപ്പെന്ന് പൊതുവെ ധാരണ ഉണ്ടായിട്ടുണ്ട് .

യുവാക്കൾക്കും ,വനിതകൾക്കും 50 ശതമാനം സീറ്റുകൾ നല്കുമെന്നുള്ള വി ഡി സതീശന്റെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ പൊതുവെ സ്വീകാര്യത ഉണർത്തിയിട്ടുണ്ട് .തിരുവനതപുരം കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ മുൻകൂട്ടി മേയറെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചത് ശുഭകരമായാണ് പ്രവർത്തകരും നേതാക്കളും കാണുന്നത് .നേതാവ് ആരെന്ന പ്രഖ്യാപനമുണ്ടായില്ലെങ്കിലും സ്ഥാനാർഥി നിർണ്ണയം നേരെത്തെയാകുമെന്നു തന്നെയാണ് കോൺഗ്രസ് വൃത്തങ്ങൾ കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top