Kottayam

അൽഫോൻസാ കോളേജിൽ ദേശീയ സെമിനാർ.

പാലാ: നവോത്ഥാന കാലഘട്ടത്തിലെ കേരളത്തിലെ കീഴാള വർഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ദേശീയ സെമിനാർ ജനുവരി ആറിന് അൽഫോൻസാ കോളേജിൽ നടക്കും. കോളേജിലെ ചരിത്രവിഭാഗം, മലയാളവിഭാഗം എന്നീ വകുപ്പുകൾ സംയുക്തമായാണ് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്.

രാവിലെ 9:30 നു കോളേജ് മാനേജർ മോൺ.റവ.ഡോ.ജോസഫ് തടത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യും.
ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിവപ്രസാദ് പൊന്നൻ ‘നവോത്ഥാന കേരളത്തിലെ കീഴാള വർഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് 2:30-ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രൊഫ. ആനി ട്രീസ എഫ്രേം ‘ആധുനിക കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കും.
വൈകുന്നേരം 3:40-ന് നടക്കുന്ന സമാപന സമ്മേളനത്തോടെ സെമിനാർ അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top