
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട സ്വദേശിയായ റഹീസ് റഷീദ് എന്ന മാധ്യമപ്ര വർത്തകനെ തീവ്രവാദി എ ന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാ പ്പള്ളി നടേശൻ്റ പ്രസ്താവന പ്രതിഷേധാർഹമാണെന്നും ഇദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നും ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് പി.എ എം. ഷരീഫ് അധ്യക്ഷത വഹിച്ചു.
വിവിധ മതവിഭാഗങ്ങൾ തമ്മിൽ സമധാനത്തോടെയും സൗഹാർദ്ദത്തോടെ കഴിയുന്ന ഈരാറ്റുപേട്ടയെ കുറെ നാളുകളായി ചിലർ തീ വ്രവാദ ചാപ്പകുത്തുന്നത് അപലപീനയമാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ് കമ്മിറ്റി തീരുമാനിച്ചുകെ.എ. സാജിദ് ,റ സൽ ഷെരീഫ്, കെ.പി.മുജീബ്, കെ.കെ.പി.ജലീൽ, വി.എ.ഹസീബ് എന്നിവർ സംസാരിച്ചു.