Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡ് ദക്ഷിണകാശി ളാലം ശ്രീമഹാദേവക്ഷേത്രം, പാലായിൽ ജോസ് കെ മാണി MP സന്ദർശനം നടത്തി

പാലാ:- ളാലത്തുത്സവത്തോടനുബദ്ധിച്ച് പാലാ ളാലം മഹാദേവ ക്ഷേത്രത്തിൽ ജോസ് കെ മാണി എംപി സന്ദർശനം നടത്തി ക്ഷേത്രത്തിൻ്റെ ഊട്ടുപുരയുടെ 50 അടിയോളം ഉയരമുള്ള കരിങ്കൽകെട്ട് വിള്ളലുണ്ടായി അപകടകരമായ അവസ്ഥയിലുള്ളത് അമ്പലം ദാരവാഹികൾ ജോസ് കെ മാണിയെ കാണിച്ചു കൊടുക്കുകയും ഉടൻ തന്നെ മൈനർ ഇറിഗേഷൻ മന്ത്രിയുടെ ഓഫീസുമായി ബദ്ധപ്പെടുകയും തുടർ നടപടികൾക്ക് നിർദ്ധേശം നൽകുകയും ചെയ്തു.ഭാരവാഹികൾ എം.പിക്ക് നിവേദനവും നൽകി ,

ഊട്ടുപുര നവീകരിക്കുന്നതിന് സർക്കാരുമായി ഉള്ള ഇടപെടലുകൾ എംപി ഏറെറടുത്തു. എല്ലാവർക്കും ളാലത്തുത്സവ ആശംസകൾ നേർന്നാണ് MP മടങ്ങിയത് ക്ഷേത്ര ഭാരവാഹികളായ ശ്രീകുമാർ കളരിക്കൽ, പരമേശ്വരൻ നായർ പുത്തൂർ, നാരായണൻകുട്ടി അരുൺ നിവാസ് ,അഡ്വ രാജേഷ് പല്ലാട്ട്, രാജൻ കേട്ടാ പള്ളി, സൂരജ് കളപ്പുരയ്ക്കൽ തൊട്ടിൽ തുടങ്ങിയവർ ജോസ് കെ മാണിയെ സ്വീകരിച്ചു. ബൈജു കൊല്ലംപറമ്പിൽ, ജോർജുകുട്ടി ചെറുവള്ളി, ജോസുകുട്ടി പൂവേലി, ജോസിൻ ബിനോ തുടങ്ങിയവർ എം പിയോടൊപ്പം ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top