പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചമ്പ്യൻ ഷിപ്പിനു മുന്നോടിയായി വിളംബര റാലി നടന്നു .പാലാ ഡി വൈ എസ് പി ;കെ സദൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ലഹരി ഉപയോഗത്തിനെതിരെ യുവതയുടെ സന്ദേശമാകണം ഇത്തരത്തിലുള്ള കായീക വിനോദങ്ങളെന്ന് ഡി വൈ എസ് പി ;കെ സദൻ ഉദ്ബോധിപ്പിച്ചു.

കേരള നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് എസ് നജിമുദ്ദീൻ, കോട്ടയം ജില്ല നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ഡോ സണ്ണി വി സക്കറിയാസ്, പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേ മറ്റം, ഡോ. സതീഷ് തോമസ് ചാമ്പ്യൻഷിപ്പ് ജനറൽ കൺവീനർ, ഡോ സുനിൽ തോമസ് ചാമ്പ്യൻഷിപ്പ് ഓർഗനൈസിങ് സെക്രട്ടറി തുടങ്ങിയവർ വിളംബര റാലിക്കു നേതൃത്വം നൽകി .റോളർ സ്കേറ്റർമാരുടെ അഭ്യാസ പ്രകടനവും ;പഞ്ചവാദ്യവും വിളംബര റാലിക്കു മിഴിവേകി.