Kerala

കേരള കോൺഗ്രസിൻ്റെ സ്ഥാപക നേതാവും ;മതേതര മുഖവുമായിരുന്ന പി.എ. റസ്സാക്ക് വിട പറഞ്ഞിട്ട് 8 വർഷം

ആലപ്പുഴ :കേരള കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളും ;കേരളാ കോൺഗ്രസിന്റെ മതേതര മുഖവുമായിരുന്ന  പി.എ. റസ്സാക്ക് വിട പറഞ്ഞിട്ട് ജനുവരി രണ്ടിന്  8 വർഷമാകുന്നു .പുതിയ തലമുറയിൽ എത്ര പേർ റസാക്ക് ഇക്കയെ അറിയും .കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വിള  നിലമായ ആലപ്പുഴയിൽ കേരളാ കോൺഗ്രസ് പ്രസ്ഥാനത്തെ  വളർത്തിയ റസാക്ക് ഇക്കയെ പലരും മറന്നു .അദ്ദേഹത്തിന്റെ മകൾ ബീന റസാക്കിനെയും അവർ വിശ്വസിക്കുന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും മറന്നു .പാർട്ടി കെട്ടിപ്പടുത്ത എന്റെ ബാപ്പയെ ഓർക്കുവാൻ പോലും ഇന്ന് കേരളാ കോൺഗ്രസുകാരില്ല .എന്നെയും അവഗണിക്കുന്നത്  അവരുടെ സ്ഥിരം ശൈലിയായി  മാറിയിരിക്കുന്ന സാഹചര്യത്തിൽ ബാപ്പയുടെ അനുസ്മരണം നടത്താനുള്ള തിരക്കിലാണ് ബീനാ റസാക്ക് ഇപ്പോൾ .

കെ.എം. ജോജ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത അനുയായിയായിരുന്നു റസാക്ക് . , കെ.എം. ജോർജിന് സാർ പങ്കെടുത്ത  ജില്ലാ  പരിപാടിയിൽ ബീച്ച് മണ്ഡലത്തിൽ നിന്നും കുതിരയുടെ  ഡമ്മി  ഉണ്ടാക്കി നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചപ്പോൾ കെ എം ജോര്ജും അദ്ദേഹത്തെ അഭിനന്ദിച്ചു . പാർട്ടി ബീച്ച് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ യൂത്ത് ഫ്രണ്ട്, കെ.എസ്.സി, വനിത കോൺഗ്രസ്, കെ.ടി.യു.സി. വിഭാഗങ്ങളുടെ സജീവ പ്രവർത്തനങ്ങളും അക്കാലയളവിൽ  കാഴ്ചവെച്ചു.

പി.എം മാത്യു. യൂത്ത് ഫ്രണ്ട് പ്രസിഡൻ്റായിരുന്ന സമയത്ത് രൂപീകരിച്ച യുവസേനയുടെ മൂന്ന് ഗ്രൂപ്പ് ഈ മണ്ഡലത്തിൽ നിന്നും ഉണ്ടായി- ആർ.ബാലകൃഷ്ണപിള്ളയോടൊപ്പം നില ഉറപ്പിച്ച പി.എ. റസ്സാക് പിന്നീട് ബാലകൃഷ്ണ പിള്ള ജനതാ പാർട്ടിയിൽ  പോയപ്പോൾ അതിൽ നില ഉപ്പിച്ചു. ആലപ്പുഴക്ക് റയിൽവേ അനുവദിക്കാൻ പോയ നിവേദക സംഘത്തിൽ പി എ റസ്സാക്കും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മൊറാർജി ദേശായിയെ കണ്ട് നിവേദനം സമർപ്പിച്ചു . സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ശത്രുക്കൾ അദ്ദേഹത്തെ കുത്തി വീഴ്ത്തുക പോലുമുണ്ടായി .കുത്തേറ്റ അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു  മിൽമ ഉപദേശക ബോർഡിലും സംസ്ഥാന ഫിലിംമിനിമം വേജസ് ഉപദേശ സമിതിയിലും അംഗമായി. ജില്ലാ പ്ലാനിങ്ങ് ബോർഡിലും ജില്ലാ വികസന സമിതിയിലും. നെഹൃട്രോഫി ജലോത്സവ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും;ജില്ലാ ആർ.ടി.എ. ബോർഡിൽ   ദീർഘകാല അംഗമായിരുന്നു.

ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൻ്റെ പ്രഥമ കൗൺസിലർ, സ്റ്റാൻ്റിംഗ കമ്മിറ്റി ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചു. കേരള കോൺഗ്രസ് മുൻനിര നേതാക്കളുമായി, സംസ്ഥാനനത്തെ ഇടത് വലത് പാർട്ടികളുടെ സമുന്നതനേതാക്കളുമായി സഹോദരബന്ധം കാത്ത് സൂക്ഷിച്ചു. സർക്കാർ ആശുപത്രികളിൽ ഗുളികകൾ കടലാസിൽ പൊതിഞ്ഞ്  കൊടുത്ത കാലത്ത് അത് കവറിൽ കൊടുക്കണമെന്ന അദ്ദേഹത്തിന്റെ പ്രധാന നിർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. കേരള കോൺഗ്രസ്റ്റിയറിംഗ് കമ്മിറ്റി അംഗം, ജില്ലാ ജനറൽസെക്രട്ടറി, ഉപാദ്ധ്യക്ഷൻ,ജില്ലാ ആർ.ടി.എ. ബോർഡിൽ അംഗം  എന്നി നിലകളിൽ പ്രവർത്തിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top