Kerala

എട്ടങ്ങാടി സമർപ്പണ ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടം ശാഖ പ്രസിഡന്റ് P. G. അനിൽകുമാറിന് കൈമാറിക്കൊണ്ട് നിർവഹിച്ചു

പാലാ: ളാലത്തുത്സവത്തോട്ടനുബന്ധിച്ചുള്ള എസ്എൻഡിപി പാലാ ടൗൺ ശാഖയുടെ എട്ടങ്ങാടി സമർപ്പണ ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ  ദിയ പുളിക്കകണ്ടം ശാഖ പ്രസിഡന്റ് പി ജി അനിൽകുമാറിന് കൈമാറിക്കൊണ്ട് നിർവഹിച്ചു.

ജോസ് k മാണി എം പി ., മാണി സി കാപ്പൻ എം എൽ എ  തുടങ്ങിയവരും കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു, ബിജു പാലൂപ്പടവൻ എന്നിവരും സന്നിഹിതരായിരുന്നു. ശാഖ വൈസ് പ്രസിഡന്റ് നാരായണൻകുട്ടി, സെക്രട്ടറി ബിന്ദു മനത്താനം, കമ്മറ്റിയം ഗങ്ങളായ കെ ആർ സൂരജ്, കെ  ഗോപി, ബിജു കോട്ടയിൽ,കെ പി  വിജയൻ, വി. സതീഷ്, ഷെബിൻ ഷാജി, സുരേഷ് കുഴിവേലിൽ, കെ കെ  ബിജു, വനിതാസംഘം പ്രസിഡന്റ് ഗീത കോമളം, സെക്രട്ടറി ഷീജ സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

കർണാറ്റിക് ഭരതനാട്യ രൂപമായ ഭാഗ്യാട ലക്ഷ്മി ബാരമ്മ എന്ന നൃത്തരൂപത്തിനൊപ്പിച്ചു 20 അംഗനമാർ നടത്തിയ ചിഞ്ചിലം ഡാൻസ് ഘോഷയാത്രക്ക് ദൃശ്യവിരുന്നെകി. നാടൻ കലാരൂപങ്ങൾ, കരകാട്ടം, മേളങ്ങൾ, നൂറുകണക്കിന് വനിതകളുടെ താലപ്പൊലി എന്നിവ ഘോഷയാത്രക്ക് മിഴിവേകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top