Kerala

ഒരു കാലിക്കുപ്പി കിട്ടിയപ്പോൾ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് മാഹി മദ്യക്കടത്ത് സംഘത്തിൽ ;57 ലിറ്റർ മാഹി മദ്യം കടത്തിയ നീണ്ടൂർ സ്വദേശികളായ രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ 

കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻഡ്  എക്സൈസ്  ഇൻസ്പെക്ടർ ബി ആനന്ദ രാജിന് ലഭിച്ച രഹസൃ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഗണർ കാറിലും ബുള്ളറ്റിലും മാഹി മദ്യം കടത്തിയ വൻ റാക്കറ്റിനെ പിടികൂടി.നീണ്ടൂർ സ്വദേശികളായ സുധിൻ പി മണി (32 ) ദീലീപ് കുമാർ (36) എന്നീ  യുവാക്കളാണ് അറസ്റ്റിലായത് .

രണ്ട് യുവാക്കൾ നേതൃത്വം കൊടുത്ത ഈ സംഘത്തിൽ .4 ഓളം ബൈക്കുകൾ അകമ്പടിയായി മുന്നിലുണ്ടായിരുന്നു. ഗാന്ധിനഗർ ഭാഗത്തുള്ള യുവാവിന് പല വാഹനങ്ങൾ നിലവിലുണ്ട്.നിരവധി തവണ മദ്യം കടത്തിയിട്ടുണ്ട് എങ്കിലും പോലീസ് എക്സൈസ് പിടിയിൽ നിന്നും ഇവർ തന്ത്ര പൂർവം രക്ഷപെടുകയായിരുന്നു .ഈ സംഘത്തിലെ സൂത്രധാരകരായ  സംക്രാന്തി സ്വദേശിയായ യുവാവിനെയും ഗാന്ധി  നഗർ സ്വദേശിയായ യുവാവിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട് .ഇവരുടെ ബാങ്ക് രേഖകളും ;ഗൂഗിൾപെ യും എക്സൈസ് നിരീക്ഷിച്ചു വരികയാണ് .

അസിസ്റ്റണ്ട്  എക്സൈസ്  ഇൻസ്‌പെക്ടർ ഗ്രെഡ്  സി .കണ്ണൻ , ഗ്രെഡ് പ്രവന്റീവ് ആഫീസര്മാരായ  അനീഷ് രാജ് ,ലിസി ജേക്കബ്ബ് ;ഡബ്ലിയൂ  സി ഓ അമ്പിളി ; അസിസ്റ്റൻഡ് എക്സൈസ് ഇൻസ്‌പെക്ടർ നൗഷാദ് ; ഗ്രെഡ് പ്രവന്റീവ് ആഫീസർ നിസി  ജേക്കബ്ബ് ,എന്നിവരും   ,കോട്ടയം ഡപ്യൂട്ടി കമ്മീഷണർലിസി ജേക്കബ്ബ്, കോട്ടയം എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ ആർ അജയ് ,അസിസ്റ്റൻസ് എക്സൈസ്  കമ്മീഷണർ സഞ്ജീവ് ശ്രീധർ ,തുടങ്ങിയവരുടെ ശ്കതമായ ഇടപെടലുകളും നിർദ്ദേശങ്ങളുമാണ് പ്രതികളെ പിടി കൂടാൻ സഹായിച്ചത് .പ്രതികളെ ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്തു .

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top