Kerala

പാലാ നഗരസഭയിൽ ഇന്ന് നടന്നത് വരാനിരിക്കുന്ന സുനാമിക്ക് മുന്നോടിയായുള്ള കടലിറക്കം

പാലാ :പാലാ നഗരസഭയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വാക് പോര് ഇനി വരാനിരിക്കുന്ന വൻ സംഘർഷങ്ങളുടെ തുടക്കം മാത്രമാണ് .സുനാമിക്ക് മുന്നോടിയായുള്ള കടലിറക്കം  മാത്രം.രാവിലെ നടന്ന ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിനു ശേഷം വിശ്രമിച്ച സ്വതന്ത്ര കൗൺസിലർ മായ രാഹുലിന് വന്ന മോശം ശബ്ദ സന്ദേശമാണ് വില്ലനായത് .എൽ ഡി എഫ് പ്രവർത്തകന്റെ ഈ വിക്രിയ കോൺഗ്രസ് അംഗങ്ങളെ പ്രകോപിതരാക്കി.

അത് മായാ രാഹുൽ വൈസ് ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം ആശംസ അർപ്പിക്കുന്ന വേളയിൽ കോൺഗ്രസ് അംഗം ബിജു ജോസഫ് ചൂണ്ടി കാട്ടി.നമുക്കെല്ലാവർക്കും ഒന്നിച്ചാണ് മുന്നോട്ട് പോകേണ്ടത് ഇത് പോലെയുള്ള ആക്ഷേപ പരാമർശങ്ങൾ ശരിയല്ല എന്ന് ബിജു പറഞ്ഞു .ലിസിക്കുട്ടി ടോസിലാണ് വിജയിച്ചത് ;അത് ദൈവ നിശ്ചയമാണ് അത് അംഗീകരിയ്ക്കാതെ പറ്റുമോ ;ദൈവ നിശ്ചയം അംഗീകരിക്കണം എന്നാണ് ബിജു ജോസഫ് പറഞ്ഞത്.

തൊട്ടടുത്ത് ആശംസ അർപ്പിക്കാനെത്തി ടോണി തൈപ്പറമ്പൻ അൽപ്പം മുന്നോട്ടു പോയി നിങ്ങൾ ചെയ്യുന്ന രീതിയിൽ ചെയ്യാൻ ഞങ്ങൾക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല .അതിനേക്കാളും കൂടുതൽ ചെയ്യാൻ ഞങ്ങൾക്ക് അറിയാം .പക്ഷെ ഞങ്ങളുടെ സംസ്ക്കാരം അതല്ല .നിങ്ങളെ ജനങ്ങൾ പ്രതിപക്ഷത്തിരുത്തിയതല്ലേ അതംഗീകരിക്കാതെ മോശം പരാമർശം നടത്തുകയല്ല  വേണ്ടത്.കഴിഞ്ഞ ഭരണത്തിലെന്തായിരുന്നു  ഒരു കക്കൂസ് സ്ഥാപിക്കാൻ നിങ്ങള്ക്ക് കഴിഞ്ഞോ.പ്രതിപക്ഷക്കാർക്കു ഫണ്ട് പോലും കൊടുക്കാതിരുന്നില്ലേ ,ഞങ്ങൾ അങ്ങനെയല്ല ഭരിക്കാൻ ആഗ്രഹിക്കുന്നത് .എന്നൊക്കെ പോയി ടോണിയുടെ വിമർശനം

ടോണിയുടെ പ്രസംഗം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു .കടന്നാൽ കൂട്ടിൽ കല്ലെറിഞ്ഞ പോലെയായി പിന്നീട് ബിജു പാലൂപ്പടവനും ;ലീനാ സണ്ണിയും ;ജോസിന് ബിനോയും കുംഭ കുടത്തിനു തുള്ളുന്ന മാതിരി കൈയും കലശവും കാണിച്ച് പ്രതിഷേധ ശബ്ദമുയർത്തി.ടോണി തൈപ്പറമ്പൻ വാക്കുകൾ സൂക്ഷിച്ചു സംസാരിക്കണമെന്ന് പല പ്രതിപക്ഷ അംഗങ്ങളും ആക്രോശിച്ചു .പരിപാവനമായ ഈ സഭയിൽ ഇത്ര മോശം വാക്കുകൾ ഉപയോഗിച്ചതിനെ ലീന സണ്ണി അങ്ങേയറ്റം വിമർശിച്ചു .അപ്പോഴും ജോസിന് ബിനോയുടെ കുംഭകുടം തുള്ളൽ അവസാനിച്ചിരുന്നില്ല .

സഭ നിയന്ത്രിച്ചിരുന്ന മായാ രാഹുൽ താണുകേണ് അപേക്ഷിച്ചിട്ടും പ്രതിപക്ഷം അടങ്ങാൻ കൂട്ടാക്കിയില്ല .ഉടനെ ഷാജു തുരുത്തൻ വന്ന് ബിജു പാലൂപാടവന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു ഉടനെ ബിജു പാലൂപ്പടവൻ എന്നാൽ  നമുക്ക്  പോയേക്കാം എന്ന് പറഞ്ഞു .ഉടനെ ബിജി ജോജോ ബാഗുമെടുത്ത് ഇറങ്ങി നടക്കാൻ തുടങ്ങി .റോയി ഫ്രാൻസിസിനു ഇറങ്ങി പോക്ക് അത്ര ദഹിച്ചില്ലെങ്കിലും ഷാജു തുരുത്തൻ പറഞ്ഞ കേട്ട് റോയിയും ചടങ്ങ് ബഹിഷ്‌കരിച്ചു .രാവിലെ ദിയയ്‌ക്കു ആശംസ അർപ്പിച്ചപ്പോൾ ബിജു പാലൂപ്പടവൻ ദിയ അഞ്ച് വർഷവും ചെയർപേഴ്‌സണായിരിക്കട്ടെ എന്ന് ആശംസിച്ചിരുന്നു .എന്നാൽ കോൺഗ്രസിലെ വനിതകൾ അതിനെ ചിരിച്ചു കൊണ്ടാണ് നേരിട്ടത് .

ഉച്ചകഴിഞ്ഞാണ്‌ കാലാവസ്ഥ മാറിയത് .ഹാളിലെ എ സി യുടെ തണുപ്പിനെയും മറി കടന്നുള്ള വാക് പോരാണ് സഭയിൽ നടന്നത് .സഭയ്ക്ക് വെളിയിലിറങ്ങിയ പ്രതിപക്ഷങ്ങൾ മാധ്യമങ്ങളോട് തങ്ങളുടെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തി .ഗുണ്ടായിസമൊന്നും ഇവിടെ വേണ്ട എന്നും അവർ ഒന്നടങ്കം പറഞ്ഞു .വരാനിരിക്കുന്ന സുനാമിക്ക് മുന്നോടിയായുള്ള കടലിറക്കമാണ് ഇപ്പോൾ പാലാ നഗരസഭയിൽ നടന്നു കൊണ്ടിരിക്കുന്നത് .കാനുഭവ പരിചയമുള്ള ബെറ്റി ഷാജുവും ;ലീനാ സണ്ണിയും ;ഷാജു  തുരുത്തനും; ബിജു പാലൂപ്പടവനും ;ജോസിൻ  ബിനോയും ഒന്നിച്ചപ്പോൾ വലിയൊരു ശബ്ദ ഘോഷമാണുണ്ടായത് ;അടുത്ത കൗൺസിലിലും ഇതിന്റെ അനുരണനങ്ങൾ കണ്ടേക്കാം .അതേസമയം ബിനു പുളിക്കക്കണ്ടം ;ബിജു പുളിക്കക്കണ്ടം എന്നിവർ സംഘർഷത്തിലും ,വാക് പോരിലും പങ്കെടുത്തില്ലെന്നതു ശ്രദ്ധേയമായി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top