
മുണ്ടക്കയം:വീണ്ടും പുലി പേടിയിൽ മലയോര ജനത കൊക്കയാർ പഞ്ചായത്ത് വെബ്ലിയിൽ കേഴമാനിന്റ ശരീര ഭാഗങ്ങൾ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി പുലി പിടിച്ചതായി സംശയം കള്ളി വയലിൽ മാത്തച്ചൻ്റെ എന്നയാളുടെ റബർതോട്ടത്തിലാണ് കഴിഞ്ഞ ദിവസം കേഴയുടെ ശരീര ഭാഗങ്ങൾ കാണപ്പെട്ടത്, മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതായും,
പറയപ്പെടുന്നു, ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിന്റ തൊട്ടടുത്ത ഭാഗമായ കുറ്റിപ്ലാങ്ങാട് പുലി വളർത്തു മൃഗങ്ങളെ പിടിച്ചതായും , കൊക്കയാർ പാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾ പുലിയെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ വനം വകുപ്പ് ഇക്കാര്യത്തിൽ നിസ്സംഗത തുടരുന്നതായും പുലിയെ കെണിവെച്ച് പിടിക്കുന്നതിനുള്ള നടപടികളിൽ മെല്ലപ്പോക്ക് തുടരുന്നതായും ആരോപണം ഉയരുന്നുണ്ട്, മനുഷ്യ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്ന പുലിയെ പിടികൂടുന്ന നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്