പാലാ:അഭിഷേകത്തിൻ്റെ തിരുശേഷിപ്പുകൾ സമ്മാനിച്ചുകൊണ്ട് പാലാ ബൈബിൾ കൺവെൻഷന് ഭക്തി നിർഭരമായ സമാപനം.

പാലാ. അഭിഷേകത്തിൻ്റെ അനന്തമായ തിരുശേഷിപ്പുകളുമായി പുതിയൊരു ആത്മീയ യാത്രയിലേക്ക് വിശ്വാസികളെ ആനയിച്ച 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ – കൃപാഭിഷേകത്തിന് – പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഭക്തിനിർഭരമായ സമാപനം. ഡിസംബർ 19 മുതൽ 23 വരെ സായാഹ്ന കൺവെൻഷനായി ക്രമീകരിച്ച കൺവെൻഷൻ എല്ലാ ദിവസവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഭക്തിസാന്ദ്രമായ വിശുദ്ധ കുർബ്ബാനയും ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ നടന്ന പ്രഘോഷണങ്ങളും സൗഖ്യ, വിടുതൽ ശുശ്രൂഷകളും അനേകരെ ദൈവകൃപയുടെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും
വിശ്വാസികൾക്ക് ഹൃദയത്തിൽ നവമായ ഒരു ഉടമ്പടി എഴുതപ്പെട്ട ദൈവാനുഭവത്തിൻ്റെ പവിത്രമായ ഒരു കാലഘട്ടമായിരുന്നു.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ അച്ചനും ടീമും നയിച്ച കൺവെൻഷന് ദിവസവും പതിനായിരങ്ങൾ ഒത്തുകൂടി.
സമാപന ദിവസത്തെ ദിവ്യബലിക്ക് രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. മോൺ.ജോസഫ് മലേപറമ്പിൽ, ചാൻസിലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, ആർച്ച് പ്രിസ്റ്റ് ഫാ.തോമസ് മേനാചേരി, ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ എന്നിവർ സഹകാർമ്മികരായി.
മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സ്വാഗതം പറഞ്ഞ കൺവെൻഷൻ്റെ സമാപന സമ്മേളന ചടങ്ങിൽ മലങ്കര സുറിയാനി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ
ലഹരി വിമുക്തമായ ഒരു സമൂഹത്തിൻ്റെ ആവശ്യകതയെ കുറിച്ച് ഉദ്ബോധിപ്പിച്ചു.
തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. ഫാ.ആൽബിൻ പുതുപ്പറമ്പിൽ അച്ചൻ്റെ കൃതജ്ഞതയോടെ സമാപന സമ്മേളനം അവസാനിച്ചു.
പിന്നീട് നടന്ന വചനപ്രഘോഷണത്തിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും പതിനായിരങ്ങൾ സാക്ഷിയായി.
കൺവൻഷൻ്റെ രണ്ടാം ദിനം മുതൽ കൗൺസലിങ് ശുശ്രൂഷ തുടങ്ങിയിരുന്നു. അവസാന രണ്ടു ദിവസങ്ങളിലായി നടന്ന വിടുതൽ ശുശ്രൂഷയ്ക്ക് പതിനായിരത്തോളം ദൈവജനവും കടന്നു വന്നു.
സമ്മാനങ്ങള്‍ വിതരണം ചെയ്തു
കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വെന്‍ഷന്‍ വേദിയില്‍ ആദരിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യക്തിഗതവിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്സി സി എം സി മുട്ടുചിറ, സിസ്റ്റര്‍ ബിജി എഫ് സി സി, മോളി കുഴിയംപ്ലാവിൽ എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്റ് തോമസ്, ചക്കാമ്പുഴ ലോറേത്ത് മാതാ, ബി വിഭാഗത്തില്‍ സെന്റ്.മേരിസ് പ്ലാശ്ശനാലും, ഹോളി ഫാമിലി ചർച്ച് കൂത്താട്ടുകുളവും, സി വിഭാഗത്തില്‍ സെന്റ് തോമസ് കത്തീഡ്രലും സെന്റ് മേരീസ് ഭരണങ്ങാനവും സമ്മാനാര്‍ഹരായി.
മൊബൈലിസെഷൻ, പബ്ലിസിറ്റി, വോളണ്ടിയര്‍, വിജിലന്‍സ്, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കുമ്പസാരം, ഫിനാന്‍സ്, ട്രാഫിക്, ലൈറ്റ് & സൗണ്ട്, സ്റ്റേജ്, കുടിവെള്ളം, ഫുഡ്, അക്കമൊഡേഷന്‍ തുടങ്ങിയ കമ്മിറ്റികള്‍ സുഗമമായ പ്രവര്‍ത്തനമാണ് നടത്തിയത്.
പാലാ ഡി.വൈ.എസ്.പി കെ. സദൻ, സർക്കിൾ ഇൻസെക്ടർ കുര്യാക്കാസ് പി. ജെ, എസ് ഐ ദിലീപ് കുമാർ, പാലാ ട്രാഫിക് പോലീസ് ഓഫീസർ സുരേഷ്കുമാർ ബി, ഫാ.തോമസ് കിഴക്കേൽ, തോമസ് പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, ലാലു പാലമറ്റം തുടങ്ങിയവരുടെ നേതൃത്വത്തിൽ സുഗമമായ ഗതാഗതം സാധ്യമായി.
കൺവെൻഷൻ ശുശ്രൂഷകൾക്ക്
കണ്‍വെന്‍ഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റത്ത്, രൂപത ഇവാഞ്ചലൈസേഷന്‍ അസിസ്റ്റൻ്റ് ഡയറക്ടര്‍ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്കുട്ടി ഞാവളളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്, സോഫി വൈപ്പന നേതൃത്വം നൽകി.