പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ തിരുപ്പിറവിയുടെ ജൂബിലി വർഷത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
പാലാ: പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ തിരുപ്പിറവിയുടെ ജൂബിലി വർഷാചരണത്തിൻ്റെ ഭാഗമായി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തിൽ ഉദ്ഘാടനംചെയ്തു.

സ്കൂൾ ഹെഡ്മിസ്ട സ് സി.ലിൻസി ജെ.ചീരാംകുഴി അധ്യക്ഷത വഹിച്ചു.പി റ്റി.എ പ്രസിഡൻറ് ജോഷിബാ ജയിംസ് ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുമസിൻ്റെ സന്ദേശം വിളിച്ചോതുന്ന സ്കിറ്റുകളും ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചത് കാണികൾക്ക് നവ്യാനുഭവമായി.തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. അധ്യാപകരായ ത്രേസ്യാമ്മ തോമസ്,ബിൻ സി സെബാസ്റ്റാൻ, സി.ലിജി, ലീജാ മാത്യു ,മാഗി ആൻഡ്ര്യൂസ്, സി.ജെസ്സ് മരിയാ,ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, സി.മരിയാ,ജോസ്മിൻ പി.ജെ., ടെസിൻ മാത്യു, ഗീതു ട്രീസാ ബോണി, സുജ ഷാജി എന്നിവർ പ്രസംഗിച്ചു.