പാലാ: മീനച്ചിൽ താലൂക്കിലെ ഏറ്റവും നല്ല സഹകാരിക്കുള്ള അവാർഡ് നീലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് മത്തച്ചൻ ഉറുമ്പുകാട്ടിന് സമ്മാനിച്ചു.

മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ളോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി യുടെ റാർഷിക പൊതുയോഗത്തിലാണ് സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡ് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററിൻ്റെ പക്കൽ നിന്നും മത്തച്ചൻ ഉറുമ്പ്കാട്ട് ഏറ്റ് വാങ്ങിയത്.
60 ഓളം സഹകരണ ബാങ്കിൽ നിന്നും ഉള്ള സഹകാരികളിൽ നിന്നുമാണ് മത്തച്ചൻ ഉറുമ്പ് കാട്ടിനെ തെരെഞ്ഞെടുത്തത്.23 കോടി രൂപാ നിക്ഷേപമുള്ള സഹകരണ ബാങ്കായി നീലൂർ സഹകരണ ബാങ്കിനെ വളർത്തിയതിൽ നിർണ്ണായക പങ്ക് വഹിച്ചതിനാണ് ഏറ്റവും നല്ല സഹകാരിക്കുള്ള അവാർഡ് നൽകിയത്.യോഗത്തിൽ ജോൺസൻ പുളിക്കിയിൽ ,കൗൺസിലർ സനിൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.