കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിന്റെ നേതൃത്വത്തിൽ കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ വെള്ളൂത്തുരുത്തി പാറക്കുളം നിന്നും പനച്ചിക്കാട് വില്ലേജിൽ വെള്ളൂത്തുരുത്തി കരയിൽ പള്ളിപ്പറമ്പിൽ വീട്ടിൽ പി. സി ചാക്കോ മകൻ ബിജോയ് ചെറിയാൻ (46/25) എന്നയാളെ അനധികൃത മദ്യ വില്പന നടത്തിയ കുറ്റത്തിന് ഒരു അബ്കാരി കേസ് എടുത്തിട്ടുള്ളതും, തൊണ്ടിയായി 4.625ലിറ്റർ മദ്യം കണ്ടെടുത്തിട്ടുള്ളതുമാണ്. പ്രതിയെ കോട്ടയം കോടതി ഇപ്പോൾ റിമാൻ്റ് ചെയ്തിട്ടുണ്ട്

തൊണ്ടി മണിയായി 1200/-രൂപയും, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തിട്ടുള്ളതാണ്. മദ്യം അടക്കം ചെയ്ത് കൊണ്ട് വന്ന KL05BA-0564 ഓട്ടോറിക്ഷ കണ്ടെടുത്തി.റെയിഡിൽ പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ്. അനീഷ് രാജ് കെ. ആർ,വനിതാ സിവിൽ എക്സൈസ് ഓഫിസർ അമ്പിളി കെ ജി സി ഇ ഓ ഡ്രൈവർ സുരേഷ് ബാബു വി ആർ എന്നിവർ പങ്കെടുത്തു.
202l ൽ 12 ലിറ്റർ മദ്യവും പുതിയ ഓട്ടോയുമായി ഇയാളെ എക്സൈസ് പിടികൂടിയിട്ടുള്ളതാണ് .കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.ഗൂഗിൾ പേയിലൂടെയാണ് ഇടപാടുകളെല്ലാം ഇയാൾ നടത്തുന്നത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ