പാലാ :പാലായിലെ പ്രശസ്ത ബിസിനസ് സ്ഥാപനമായ അണ്ണൻസ് മൊബൈൽസിലെ മോഷണം നടത്തിയ പ്രതി ഇടുക്കി സ്വദേശി അനന്തുബാബു (25) രാത്രിയോടെയാണ് അണ്ണൻസ് മൊബൈൽസിന്റെ കടത്തിണ്ണയിൽ വന്നു കിടന്നത്.കിടക്കുന്നതു അറിയാതിരിക്കാൻ നാലടി പൊക്കമുള്ള പരസ്യ ബോർഡ് എടുത്ത് മറയാക്കി വയ്ക്കുകയും ചെയ്തു .വെളുപ്പിന് രണ്ടു മണിയോടെയാണ് പ്രതി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പൂട്ട് അറുത്തു മുറിക്കൽ തുടങ്ങിയത് .

ഹാക്സോ ബ്ലേഡ് അടുത്തുള്ള കടയിൽ നിന്നാണ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു .താഴ് മുറിക്കുന്നതിലും നല്ലത് താഴ് കയറ്റാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഹുക്ക് മുറിക്കുന്നതാണെന്നറിയാവുന്ന പ്രതി വളരെ സാവധാനമാണ് ഹുക്ക് മുറിക്കൽ ആരംഭിച്ചത് .കൈയ്യിൽ കിട്ടിയ മൊബൈലുകളുമായി സ്ഥലം വിടുകയായിരുന്നു .ഇടുക്കി സ്വദേശിയായ പ്രതി ആ ഭാഗങ്ങളിൽ മൊബൈലുകൾ വിട്ടിരുന്നു .
തമിഴ് വംശജനായ പ്രതിക്ക് തമിഴ്നാട്ടിലും വേരുകളുണ്ട് .മോഷണത്തിന് ശേഷം കുമളി കമ്പം ഭാഗങ്ങളിലും പ്രതി കറങ്ങിയിട്ടുണ്ട് .അണ്ണൻസ് മൊബൈൽസിലെ മോഷണത്തിന് ശേഷം കടയുടെ പിറകിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്ക് മോഷ്ട്ടിക്കാനും പ്രതി ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല .പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള മീൻ കടയിലും കട്ടക്കയം റൂട്ടിലുള്ള കടയിലും പ്രതി ഏറെ നാൾ ജോലി ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ യുടെ നേത്യത്വത്തിൽ എസ് ഐ ജയപ്രകാശ്, എ എസ് ഐ മാരായ ജിനു ജോബി ജോസഫ് ചിത്രാംബിക എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.