Kottayam

പാലാ നഗരസഭയിൽ സംയുക്ത മുന്നണിക്ക് നീക്കവും ശക്തം:ചർച്ചകൾ പുരോഗമിക്കുന്നു

പാലാ നഗരസഭയിൽ ഭരണത്തിനായി ഇരു മുന്നണികൾക്കും ഭൂരിപക്ഷമില്ലാതിരിക്കെ ഭാവിയിലെ പാലായുടെ വികസന മുരടിപ്പ് ഇല്ലാതാക്കുവാൻ സംയുക്ത ഭരണത്തിന് നീക്കം നടക്കുന്നു.പല രാജ്യങ്ങളിലും രാജ്യത്തെ പ്രതിസന്ധി ഒഴിവാക്കുവാനായി സംയുക്ത മന്ത്രി സഭകൾ ഉണ്ടായിട്ടുണ്ട് .അതുപോലെ പാലാ നഗരസഭയിലും ആയിക്കൂടെ എന്ന് കേരളാ കോൺഗ്രസ് എമ്മിലും , കോൺഗ്രസിലും പല കൗൺസിലർമാരും ചിന്തിക്കുന്നുണ്ട്.

പുളിക്കക്കണ്ടം മുന്നണി വച്ചിട്ടുള്ള വൻ അവകാശ വാദങ്ങൾ യു  ഡി എഫിനെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട് .ഈ അവകാശ വാദങ്ങൾ അമീഗീകരിച്ചാൽ തന്നെ ആദ്യ ടേമിന് ശേഷം കോൺഗ്രസിനായി ഒഴിവായി കൊടുക്കുമെന്ന് യാതൊരു ഉറപ്പുമില്ല.പുളിക്കക്കണ്ടം മുന്നണിക്ക് ശേഷം പിന്നെയും മായാ രാഹുലിനായി കോൺഗ്രസ് കാത്തിരിക്കേണ്ടതായും വരും ,ആദ്യ ടേമിൽ തന്നെ മായാ രാഹുലിന് ചെയർപേഴ്‌സൺ പദവി വേണമെന്നും യു  ഡി എഫ് ചർച്ചയ്ക്കിടെ വാദവും ഉയർന്നിരുന്നായി സൂചനകളുണ്ട് .

ഇങ്ങനെയൊരു ഏച്ചു കെട്ട് ഭരണം വന്നാൽ അത് 1977 ലെ ജനതാ പാർട്ടി ഭരണത്തിന്റെ മറ്റൊരു പതിപ്പായി മാറുമെന്നുള്ളതിൽ ഇപ്പോൾ ആർക്കും തർക്കമൊന്നും ഇല്ല .പഴയ സോഷ്യലിസ്റ്റുകളും ;  സംഘടനാ കോൺഗ്രസും;ജനസംഘവും ചേർന്നാണ് ജനതാ പാർട്ടി രൂപീകരിച്ചത്.ഭരണത്തിൽ വന്നപ്പോൾ ഒരു ദിവസം പോലും ഒന്നിച്ചു ഭരിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നില്ല.അതെ സ്ഥിതി പാലായ്ക്കും വന്നു ചേരാതിരിക്കുവാനാണ് കോൺഗ്രസ്സിലെയും ,കേരളാ കോൺഗ്രസ്സിലെയും ചില നേതാക്കൾ ആലോചിക്കുന്നത് .

കവീക്കുന്നു മെമ്പർ റിയ യുടെ പിതാവിന്റെ സഹോദരനോട് സ്വതന്ത്രർ ചെയ്തിട്ടുള്ള മാനസീക പീഡനങ്ങൾ റിയയിൽ റിവഞ്ചുണ്ടാക്കിയിട്ടുണ്ടെന്നാണ്  ലഭിക്കുന്ന സൂചനകൾ .സ്വതന്ത്രർ അധികാരത്തിൽ വന്നാൽ തന്നെ കോൺഗ്രസ് അംഗങ്ങലെ നിഷ്ക്രിയരാക്കുമോ എന്ന സംശയവും പല അംഗങ്ങളിലും ഉടലെടുത്തിട്ടുണ്ട് .മുതിർന്ന എൽ ഡി എഫ് കൺവീനറായ ബിജു പാലൂപ്പടവൻ അസന്നിഗ്ദ്ധമായി കാര്യങ്ങൾ കോട്ടയം മീഡിയയോട് വെളിവാക്കിയിട്ടുണ്ട്.ഞങ്ങൾ പ്രതിപക്ഷത്തിരിക്കും ,ഒരു കാരണവശാലും പുളിക്കക്കണ്ടം മുന്നണിയുമായി ചർച്ചകൾക്കില്ല .ചർച്ചകൾക്ക് ചെന്നു  എന്ന് പറയുന്നത് യു ഡി എഫുമായി വില പേശലിൽ നടുക്കഷ്ണം കിട്ടുവാനുള്ള  മാത്രമാണ് .ഇത്തരുണത്തിലാണ് സംയുക്ത ഭരണം എന്ന ആശയം സാധിതമാവുന്നതു .പാലായിലെ ഭരണ പ്രതിസന്ധി ഒഴിവാകുകയും ചെയ്യും .ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ ആദ്യം കേരളാ കോൺഗ്രസ് എമ്മിന്റെ ചെയർപേഴ്‌സനും ;വൈസ് ചെയർമാനായി കോൺഗ്രസ് പ്രതിനിധിയും ; പകുതി പിന്നിടുമ്പോൾ കോൺഗ്രസ് ചെയർപേഴ്‌സനും വരാവുന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top