Kerala

43 മത് ബൈബിൾ കൺവൻഷന് ഇന്ന് വൈകുന്നേരം പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിയും

 

പാലാ :സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായിരിക്കുന്ന 43 മത് ബൈബിൾ കൺവൻഷന് ഇന്ന് വൈകുന്നേരം പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിയും.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ അരുണാപുരം ഇടവക വികാരി വെരി. റവ. ഫാ.ഏബ്രഹാം കുപ്പപുഴക്കലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും.

വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് പാലാ രൂപത പ്രോട്ടോ സിഞ്ചല്ലൂസ് ഫാ.ജോസഫ് തടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. കത്തീഡ്രൽ വികാരി ഫാ.ജോസഫ് കാക്കല്ലിൽ, ഫാ.ജോസഫ് തടത്തിൽ (സീനിയർ), ഫാ. ജോർജ്ജ് മൂലെച്ചാലിൽ, ഫാ.തോമസ് പുന്നത്താനത്ത് എന്നിവർ സഹകർമ്മികത്വം വഹിക്കും.

ഉത്ഘാടന പരിപാടികൾ

വൈകിട്ട്

5.15 : സ്വാഗതം – ഫാ. ജോസഫ് അരിമറ്റത്ത് (ഇവാഞ്ചലൈസെഷൻ ഡയറക്ടർ)

5.30 : കണ്‍വന്‍ഷന്‍ ഉദ്ഘാടനം
കർദ്ദിനാൾ മാര്‍ ജോർജ്ജ് ആലഞ്ചേരി ( മേജർ ആർച്ച് ബിഷപ് എമിരിത്തുസ്, സീറോ മലബാർ സഭ)

അധ്യക്ഷൻ: മാർ.ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാധ്യക്ഷന്‍)

6.00 : വചനപ്രഘോഷണം
റവ. ഫാ. ഡൊമിനിക് വാളന്മനാല്‍
(ഡയറക്ടര്‍, മരിയന്‍ ധ്യാനകേന്ദ്രം, അണക്കര)

8.30 : ദിവ്യകാരുണ്യആരാധന

9.00 : ദിവ്യകാരുണ്യ ആശീര്‍വാദം

നാളെ (20-12-2025) മുതൽ 23 വരെയുള്ള എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ 8 മണി വരെ അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൻ്റെ ഓഡിറ്റോറിയത്തിൽ വിശുദ്ധ കുമ്പസാരത്തിന് അവസരം ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top