അമൃത ടിവിയുടെ കോമഡി മാസ്റ്റേഴ്സ് പരിപാടിയിൽ താരങ്ങളായി രാമപുരം എസ് എച്ച് എൽ പി സ്കൂളിലെ കുട്ടികൾ.

68 ൽ പരം കൃഷി ഇനങ്ങൾ സ്കൂൾ മുറ്റത്ത് നട്ടുവളർത്തി ശ്രദ്ധ നേടിയ സ്കൂൾ ഒരു ന്യൂസ് ചാനലും സ്വന്തമായി നടത്തുന്നുണ്ട്.എസ് എച്ച് എൽ പി ന്യൂസ് എന്ന ചാനലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.ഇത് അറിഞ്ഞ് ആണ് അമൃത ടിവി യുടെ പ്രതിനിധികൾ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിച്ചത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ഫ്ലോർ ആയ അമൃത ടിവിയുടെ ഷൂട്ടിംഗ് ഫ്ലോറിൽ എത്തിയത് കുട്ടികൾക്ക് വലിയ കൗതുകമായി.ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള നിരവധി സെലിബ്രിറ്റികളോടൊപ്പം ആണ് കുട്ടികൾ പരിപാടിയിൽ പങ്കെടുത്തത്. സമൂഹത്തിലെ രണ്ട് ധ്രുവങ്ങളിലുള്ള കൃഷിയെയും സോഷ്യൽ മീഡിയയേയും ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കുന്നത് എൽപി സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ആണ് എന്ന് ശ്വേതാ മേനോൻ പറഞ്ഞു. സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഒപ്പം ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ മാത്യൂസ് അധ്യാപകരായ ജോബി ജോസഫ്,സാനിയ ജെയിംസ്, പിടിഎ പ്രസിഡൻറ് ദീപു സുരേന്ദ്രൻ ഗായകനും പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ജിൻസ് ഗോപിനാഥ്, ഹരീഷ് R കൃഷ്ണ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വേറിട്ട ഒരു അനുഭവമാണ് കുട്ടികൾക്ക് ഇതിൽ നിന്ന് ലഭിച്ചത്. കോമഡി മാസ്റ്റേഴ്സ് പരിപാടി ഈ മാസം അവസാനത്തോടുകൂടി അമൃത ടിവിയിൽ ടെലികാസ്റ്റ് ചെയ്യും.
പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ സ്കൂൾ മാനേജർ റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറം അനുമോദിച്ചു.