Kottayam

ഞങ്ങൾ ആരുടേയും പിറകെ ചർച്ചയ്ക്ക് പോയിട്ടില്ല:ഞങ്ങൾ ചർച്ചയ്ക്കു ചെന്നെന്ന് പറഞ്ഞാലല്ലേ മറു വിഭാഗവുമായി വില പേശൽ നടക്കുകയുള്ളൂ :ബിജു പാലൂപ്പടവിൽ

പാലാ :പാലാ നഗരസഭയിലെ ഭരണവുമായി ബന്ധപ്പെട്ട് ഞങ്ങൾ ആരുടേയും പിറകെ ചർച്ചയ്ക്കായി പോയിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ബിജു പാലൂപ്പടവിൽ കോട്ടയം മീഡിയയോട് പറഞ്ഞു .

ഞങ്ങൾ ചർച്ചയ്ക്കു പോകാതെ പിന്നെങ്ങനെ ചർച്ച നടക്കും ഞങ്ങൾ ചർച്ചയ്ക്കു ചെന്നെന്നു പറഞ്ഞാൽ മാത്രമേ യു  ഡി എഫുമായി ചർച്ച കൊഴുപ്പിക്കാനും വിലപേശാനും പറ്റൂ.അതാണ് അവരുടെ തന്ത്രം .ആ തന്ത്രത്തിൽ അവർ യു  ഡി എഫിനെ വെട്ടിൽ ചാടിക്കുകയാണ് ചെയ്തത് .

ഇവരുടെയൊക്കെ ഗൂഢാലോചനയെ തകർത്താണ് ണ് ഞങ്ങൾ കേരളാ കോൺഗ്രസ് എമ്മുകാർ പത്ത് സീറ്റിൽ വിജയിച്ചത്.കഴിഞ്ഞ തവണ ഞങ്ങൾക്ക് പത്ത് സീറ്റ് ഉണ്ടായിരുന്നു.ഇപ്പോഴും ആ പത്ത് സീറ്റുണ്ട് .അത് കാണാതെ മാണിഗ്രൂപ്പ് തകർന്നെന്ന് പറയുന്നവർ മലർപ്പൊടിക്കാരന്റെ സ്വപ്നമാണ് കാണുന്നത്.ഡെയ്‌ലി വേജസുകാരുടെ (ഇ എം എസ്സിന്റെ പരാമർശം)പിന്തുണ വാങ്ങിയുള്ള ഭരണം ഒന്ന് കാണേണ്ടത് തന്നെ യാണെന്ന് ബിജു പാലൂപ്പടവൻ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top