പാലാ :തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവികളിൽ രാഷ്ട്രീയ പാർട്ടികളിലെ പടലപ്പിണക്കങ്ങൾ പുറത്താവുന്നു .കോൺഗ്രസിന്റെ പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി ടോമി മാടപ്പള്ളി തൽ സ്ഥാനം രാജി വച്ചതിനു പിന്നാലെ പാലായിൽ മീനച്ചിൽ പഞ്ചായത്തിലെ കേരളാ കോൺഗ്രസ് എം നേതാവ് മോൻസ് കുമ്പളന്തനവും ബാങ്ക് മെമ്പർ സ്ഥാനം രാജി വച്ചിരിക്കുകയാണ് .

ഇന്ന് രാവിലെ ബാങ്ക് പ്രസിഡണ്ട് എം എം തോമസിനാണ് രാജി കത്ത് നൽകിയത് .പാർട്ടി നേതാക്കൾ ഉടനടി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ഒന്നും പറയരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .അതുകൊണ്ടു തന്നെ മോൻസ് കുമ്പളന്തനം വിട്ട് പറയുന്നുമില്ല .കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ മീനച്ചിൽ പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു .
അതെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ മീനച്ചിലിലെ നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുകളുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ