കോട്ടയം :പള്ളിക്കത്തോട് :പള്ളിയുടെ പരിശുദ്ധിയും ; തോടിന്റെ കളകളാരവും മുഴക്കി പള്ളിക്കത്തോട്ടിൽ അച്ചായൻസ് ജൂവലറിയുടെ തേരോട്ടം ;അച്ചായൻസ് ജൂവലറിയുടെ 36_മത് ഷോറൂം ഉദ്‌ഘാടനം പള്ളിക്കത്തോടിന്റെ ചരിത്രത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തുന്നതായി .

നിങ്ങൾ എന്നോടൊപ്പം ഉണ്ടെങ്കിൽ എനിക്ക് ഇനിയും കാരുണ്യ പ്രവർത്തനങ്ങൾ തുടരുവാൻ സാധിക്കും എന്ന് ടോണി വർക്കിച്ചൻ ജനങ്ങളെ നോക്കി പറഞ്ഞപ്പോൾ ഞങ്ങളുണ്ട് എന്ന് ജനങ്ങളും വിളിച്ചു പറഞ്ഞു .ഞാൻ ഒരിക്കലും വിചാരിച്ചില്ല 196 ഭവനങ്ങൾ നിർമ്മിച്ച് നൽകാൻ സാധിക്കുമെന്ന് പക്ഷെ നിങ്ങളുടെ ശക്തമായ പിന്തുണയിൽ എനിക്കതു ചെയ്യുവാൻ സാധിച്ചു എന്ന് പറഞ്ഞപ്പോൾ അവിടെ കൂടിയായ ആബാലവൃദ്ധം ജനങ്ങളും ഹർഷാരവം മുഴക്കി .

എന്നോടുള്ള സ്നേഹം നിമിത്തമാണ് സ്വർണ്ണം വിൽക്കാൻ ജനങ്ങൾ പാമ്പാടിയിലും ;പൊൻകുന്നത്തും ജനങ്ങൾ എന്റെ കട തേടിയെത്തിയത് എന്നാൽ നിങ്ങളെ ഇപ്പോൾ ഞാൻ തേടി വന്നിരിക്കുകയാണ് .ഇവിടെ പൊയ്‌ലീസ് ഒന്നും വേണ്ട എല്ലാം നിങ്ങൾ തന്നെയാണ് നിയന്ത്രിക്കുന്നത് എന്നത് ഒരിടത്തും കാണുവാൻ സാധിക്കുന്നതല്ല .എന്നെ ആരു തോണ്ടിയാലും നിങ്ങൾ എന്നെ സഹായിക്കും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങൾ കട്ടയ്ക്കു കൂടെയുണ്ടെന്ന് പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു .

നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് 10 ഗിഫ്റ്റ് കൊടുക്കുമെന്നുള്ളത് 15 ഗിഫ്റ്റ് ആക്കി വർധിപ്പിച്ചതെന്നു മാനേജർ ഷിനിൽ സദ്ദസ്സിനോട് അഭിപ്രായപ്പെട്ടു.ഇവിടെ നിൽക്കുന്ന നിങ്ങളുടെ സ്നേഹമാണ് എനിക്ക് വലുത് .ആര് തളർത്തിയാലും അത് അഭംഗുരം തുടരും എന്നും ഉദ്‌ഘാടന പ്രസംഗത്തിൽ ടോണി വർക്കിച്ചനും കൂട്ടി ചേർത്തു .പ്രസിദ്ധ നടി മാളവികയും ,ടോണി വർക്കിച്ചനും ചേർന്ന് അച്ചായൻ ഗോൾഡിന്റെ 36_മത് ശാഖാ ഉദ്‌ഘാടനം ചെയ്തപ്പോൾ പള്ളിമണിയുടെയും തോടിന്റെ കളകളാരവം മുഴക്കുന്ന പള്ളിക്കത്തോട് എന്ന കർഷക ഗ്രാമം വ്യത്യസ്തമായ അനുഭൂതിയിലേക്കു ഊളിയിട്ടു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ