തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിക്കാനായിരുന്നു സിപിഐഎം സ്ഥാനാർത്ഥി പോയത്. ബിജെപിയുടെ വിജയാഘോഷത്തിനൊപ്പം ചേർന്ന് സിപിഐഎം സ്ഥാനാർത്ഥി ഡാൻസ് കളിക്കുകയും ചെയ്തു. ഇതിൻ്റെ വീഡിയോ പുറത്തുവന്നു.

നഗരസഭാ വാർഡ് 24 ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ചു സന്ദീപ് ആണ് ബിജെപിയുടെ പ്രകടനത്തിൽ പങ്കെടുത്തത്. കാരാക്കുറിശ്ശി പഞ്ചായത്തിൽ ആറാം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് അഞ്ചു സന്ദീപ് പങ്കെടുത്തത്. അടുത്ത സുഹൃത്തായതിനാലാണ് പങ്കെടുത്തതെന്ന് അഞ്ജു പ്രതികരിച്ചു.