കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഫിന് പ്രസിഡന്റ് ആക്കാൻ ആളില്ല. പ്രസിഡന്റ് പട്ടിക വർഗ സംവരണം ആയ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നും യുഡിഫ് അംഗങ്ങൾ ഇല്ല.

രണ്ട് സീറ്റിൽ പട്ടിക വർഗ വിഭാഗത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിച്ചെങ്കിലും രണ്ടു പേരും തോറ്റിരുന്നു. ബിജെപിയ്ക്കും സിപിഎമ്മിനും പട്ടിക വർഗ അംഗങ്ങൾ ഉണ്ട്. 24 വാർഡുള്ള പഞ്ചായത്തിൽ 14 സീറ്റിലും യുഡിഎഫ് ആണ് ജയിച്ചത്.