അഞ്ചു പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. കഴിഞ്ഞതവണ മൂന്നു പഞ്ചായത്തുകളിലായിരുന്നു ഭരണം. പന്തളം നഗരസഭ നഷ്ടമായെങ്കിലും അടൂര്‍, തിരുവല്ല, പത്തനംതിട്ട നഗരസഭകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി.

പന്തളത്ത് ഏതുവിധേനയും ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും സിപിഎമ്മും എസ്ഡിപിഐ പോലുള്ള വര്‍ഗീയ സംഘടനകളുമായി രഹസ്യ ധാരണയില്‍ എത്തിയിരുന്നു. എന്നിട്ടും ഇവിടെ ഒമ്പത് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന അടൂര്‍ നഗരസഭയില്‍ ഇക്കുറി നാലു സീറ്റ് ബിജെപി നേടി എന്നു മാത്രമല്ല പല വാര്‍ഡുകളിലും രണ്ടാമതെത്താന്‍ സാധിച്ചു എന്നതും ശ്രദ്ധേയം.
39 വാര്‍ഡുകളുള്ള തിരുവല്ല നഗരസഭയില്‍ ഏഴിടത്ത് ബിജെപി വിജയിച്ചു. ഇവിടെ യുഡിഎഫിന് 18, എല്‍ ഡിഎഫിന് 11 എന്നിങ്ങനെയാണ് സീറ്റുനില. കഴിഞ്ഞ തവണ വിജയിക്കാന്‍ കഴിയാതിരുന്ന പത്തനംതിട്ട നഗരസഭയില്‍ ഇത്തവണ മയിലാട്പാറ വാര്‍ഡ് നേടാന്‍ ബിജെപി സ്ഥാനാര്‍ത്ഥി അഖില്‍ മഠത്തിലിന് കഴിഞ്ഞു.
പഞ്ചായത്ത് തലത്തില്‍ എന്‍ഡിഎ നടത്തിയ മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞതവണ മൂന്നു പഞ്ചായത്തുകളാണ് ഭരിച്ചിരുന്നത്. ഇത്തവണ പന്തളം തെക്കേക്കര, ഓമല്ലൂര്‍, കുറ്റൂര്‍, കോട്ടാങ്ങല്‍, അയിരൂര്‍ എന്നീ അഞ്ച് പഞ്ചായത്തുകളില്‍ എന്‍ഡിഎ ഒന്നാമതെത്തി. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ വോട്ടിങ് നില 20-22 ശതമാനമായി വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു.