പാലാ :2015 ലെ പാലാ നഗരസഭയിൽ രസകരമായ സംഭവങ്ങൾ ഉണ്ടായിരുന്നു .സ്വതവേ അധികം സംസാരിക്കാത്ത റോയി ഫ്രാൻസിസ് എന്ന കൗൺസിലർ അന്ന് അൽപ്പം ദേഷ്യത്തിലായിരുന്നു .തന്റെ വാർഡിലെ കുടിവെള്ള പദ്ധതിക്കിട്ട് ളാലം വാർഡ് മെമ്പർ ബിജി ജോജോ പാതിരാത്രിയിൽ പാര പണിതതാണ് വിഷയം .

അന്ന് പ്രതിപക്ഷത്തായിരുന്ന റോയി ഫ്രാൻസിസ് തന്റെ സ്വപ്ന പദ്ധതിയായ കുടിവെള്ള പദ്ധതിക്കായി 10 പക്ഷം രൂപാ അനുവദിപ്പിച്ചിരുന്നു .ഏതാണ്ട് തീരുമാനമായി വന്ന സമയം ഒരു പാതിരാവിൽ ബിജി ജോജോയുടെ വിളി വന്നു അതേയ് റോയിച്ച കുടിവെള്ള പദ്ധതിക്ക് 6 ലക്ഷം രൂപാ അനുവദിച്ചാൽ പോരെ .രാത്രി പന്ത്രണ്ടരയ്ക്കാ മാണി സാറിന്റെ വീട്ടിൽ നിന്നാണെന്നു പറഞ്ഞു ഈ ഇരിക്കുന്ന ബിജി എന്നെ വിളിച്ചത് .
അതുക്കൂട്ട് ചെയ്ത്താ എനിക്കിട്ട് ചെയ്തത് അറിയാവോ .അതും രാത്രി പന്ത്രണ്ടരയ്ക്കാണെന്നു ഓർക്കണം ദേഷ്യവും സങ്കടവും കൊണ്ട് റോയി ഫ്രാൻസിസ് തനിക്കിട്ട് വെട്ടാൻ ബിജി ഒരുക്കിയ കെണി പറഞ്ഞു തീർന്നപ്പോൾ ബിനു പുളിക്കക്കണ്ടം പറഞ്ഞു .അത് റോയിച്ച പാതിരാത്രിക്ക് വിളിച്ചതൊന്നും പ്രശ്നമാക്കേണ്ട .റോയിച്ചന് പാതിരാത്രിയിൽ വേറെ പണിയൊന്നും ഇല്ലെന്ന് ബിജിക്കറിയാമല്ലോ അതാ വിളിച്ചതെന്ന് പറഞ്ഞപ്പോൾ ബിജി ജോജോയും;ചെയർപേഴ്സൺ മേരി ഡൊമിനിക്കും ചിരിക്കുന്നുണ്ടായിരുന്നു .ആ ചിരിയിൽ റോയി ഫ്രാൻസിസും പങ്കാളിയായി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ