പാലാ നഗരസഭയിൽ ബിജു ബിനു ,മായ ;ദിയ (ബിബിമാദി) സഖ്യത്തിന്റെ തീരുമാനമായിരിക്കും ഭരണത്തിൽ എത്തുക .സ്വാഭാവികമായും യു ഡി എഫിനെയാവും ഈ നാൽവർ സംഘം പിന്തുണയ്ക്കുക :യൂ ഡി എഫിന് 12 കൗൺസിലർമാരെ വിജയിപ്പിക്കുവാൻ കഴിഞ്ഞതിനാൽ ഈ നാൽവർ സംഘത്തിന്റെ പിന്തുണ കൂടിയാവുമ്പോൾ 16 സീറ്റുമായി സുരക്ഷിതമായി ഭരണത്തിലെത്താൻ സാധിക്കും .

അന്ധമായ ജോസ് കെ മാണി വിരോധികളായതിനാൽ എൽ ഡി എഫുമായുള്ള സഖ്യം ഉണ്ടാവാനിടയില്ല .എന്നിരുന്നാലും ആദ്യ ടീമിലെ ചെയർപേഴ്‌സൺ മായ രാഹുലാണോ അതോ ദിയാ പുളിക്കക്കണ്ടമാണോയെന്നു മാത്രമേ ഇനി അറിയുവാനുള്ളൂ.ഇതിൽ പത്തൊൻപതാം വാർഡിൽ നിന്നും വിജയിച്ച മായാ രാഹുൽ തോൽപ്പിച്ചത് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫസർ സതീഷ് ചൊല്ലാനിയെയാണ്.സതീഷ് ചൊള്ളാനി ബിനു പുളിക്കക്കണ്ടത്തിന്റെ രാഷ്ട്രീയ ശത്രുവുമാണ് .
ഈ വാർഡിൽ കേരളാ കോൺഗ്രസ് എമ്മിന്റെ വോട്ടുകൾ ബഹു ഭൂരിപക്ഷവും മായാ രാഹുലിനാണ് പോയതെന്ന് മനസിലാവും .കേരളാ കോൺഗ്രസിന്റെ സ്ഥാനാർഥി ബിന്നിക്കു ലഭിച്ചത് നാമ മാത്രമായ വോട്ടുകളായിരുന്നു .പന്ത്രണ്ടും നാല് സ്വതന്ത്രറം കൂടിയാൽ ഭരണം ലഭിക്കുമെങ്കിലും ബിബിമാദി സഖ്യത്തിന്റെ നിബന്ധനകൾ കടുപ്പമേറിയതാവും.