പാലാ:വിദേശ ഫലവൃക്ഷങ്ങളുടെ (റംബൂട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മങ്കോസ്റ്റീൻ ) വാണിജ്യ കൃഷിയിലേർപ്പെട്ടിരിക്കുന്ന കർഷകർക്കായി ഏകദിന ശില്പശാല

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന ” സംയോജിത കൃഷി വികസന പദ്ധതി” യുടെ ഭാഗമായി പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസംബർ 17 ബുധൻ രാവിലെ 9.30 മുതൽ വൈകിട്ട് 3 മണി വരെ കാർഷിക സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുകയാണ്. വിദേശ ഫലവൃക്ഷ വിളകളുടെ വാണിജ്യ കൃഷിയിൽ സജീവമായി പ്രവർത്തിക്കുന്ന നൂറ് കർഷകർക്കാണ് ഈ വർക്ക്ഷോപ്പിൽ പങ്കെടുക്കാനാവുക. മേൽ പറഞ്ഞ വിളകളുടെ ശാസ്ത്രീയ കൃഷി രീതികൾ, മാർക്കറ്റിങ്ങ് സാദ്ധ്യതകൾ തുടങ്ങിയവ വിശദീകരിക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
പി.വി. ജോർജ് പ്രോജക്ട് ഓഫീസർ PSWS
Mob. No- 9447601428
