
പാലാ: 43 മത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പാലാ ആര്‍ഡിഒ ജോസുകുട്ടി കെ എം ന്റെ അധ്യക്ഷതയില്‍ ഉന്നതഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. ആർഡിഒ ചേംബറിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട എം.എൽ.എ മാണി.സി.കാപ്പൻ, പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക്, കെ.എസ്.ഇ.ബി, ഹെൽത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡിവൈഎസ്പി കെ.സദൻ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, പി.എസ്.ഡബ്ല്യു എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജോസഫ് ജോസഫ്, കെ എസ് ഈ ബി അസിസ്റ്റൻ്റ് എൻജിനിയർ ബിബിൻ ജി.എസ്,

പാലാ ട്രാഫിക് പോലീസ് എ എസ് ഐ അജേഷ്കുമാർ, ജോയിൻ്റ് ആർടിഒ സന്തോഷ്കുമാർ കെ. ജി, WECO പാലാ റേഞ്ച് ഓഫീസർ സുജാത സി ബി, ഗവൺമെൻ്റ് ഹോസ്പിറ്റൽ പി.എച്ച്.എൻ ഇന്ദുകുമാരി, ജോര്‍ജുകുട്ടി ഞാവള്ളില്‍, തോമസ് പി ജെ പാറയിൽ, പോള്‍സണ്‍ പൊരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.