Kerala

ഉഷ:കാലത്തിന്റെ നക്ഷത്രമായി പരിശുദ്ധ അമ്മ പാലായിലെങ്ങും അനുഗ്രഹമാരി ചൊരിഞ്ഞു :ഫാദർ ഐസക്ക് പടിഞ്ഞാറെക്കൂറ്റ് 

പാലാ :ഉഷ കാലത്ത്തിന്റെ നക്ഷത്രമായി പരിശുദ്ധ ഗാഡലുപ്പേ അമ്മ ലോകമെങ്ങും പ്രത്യുത പാലായിലും അനുഗ്രഹ മാരി ചൊരിഞ്ഞെന്ന് റവ ഫാദർ ഐസക്ക് പടിഞ്ഞാറെക്കൂറ്റ് :ആഗോള കത്തോലിക്കാ സഭ പരിശുദ്ധ ദൈവ മാതാവിന്റെ ദിനമായി ലോകമെങ്ങും ആഘോഷിക്കുന്ന ഡിസംബർ 12;പരിശുദ്ധ ഗാഡലുപ്പേ മാതാവിന്റെ തിരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം ളാലം പാലം ജങ്ഷനിൽ എത്തിയപ്പോൾ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ഫാദർ ഐസക് പടിഞ്ഞാറെക്കൂറ്റ് .

തിരുന്നാൾ പ്രദക്ഷിണത്തിൽ ചെണ്ടമേളങ്ങളും ,ബാൻഡ് വാദ്യവും ; പഞ്ചവാദ്യങ്ങളും മേളക്കൊഴുപ്പേകി.കമനീയ ടാബ്ലോകളും ;കിരീടം ചൂടി പേപ്പൽ പതാകയേന്തിയ വിശ്വാസികളും വിശ്വാസ പൂർവം പ്രദക്ഷിണത്തിൽ പങ്കെടുത്തപ്പോൾ വിശ്വാസ സാഗരമായി മാറി .പ്രദക്ഷിണത്തിൽ ഗാഡലുപ്പേ മാതാവിന്റെയും ,വിശുദ്ധ അന്തോണീസ് ;വിശുദ്ധ ഗീവർഗീസ് ;വിശുദ്ധ സെബാസ്ത്യാനോസ് ;യൗസേപ്പ് പിതാവിന്റെയും രൂപങ്ങളും സംവഹിച്ചിരുന്നു .പ്രദക്ഷിണം തിരികെ പള്ളിയിലെത്തി ദിവ്യകാരുണ്യ ആശീർവാദം  നടന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top