പാലാ :പരിശുദ്ധ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം നാളെ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2:45 ന് വാദ്യ മേളങ്ങൾ 3: 15 ന് ജപമാല, തുടർന്ന് പ്രസുദേന്തി വാഴിക്കൽ,04:15 നു ദിവ്യബലി, നൊവേന കാർമികത്വം വഹിക്കുന്നത് റവ. ഫാ. പോൾ സജി ചാലവീട്ടിൽ, വികാരി മധുരവേലി. പ്രസംഗം റവ.ഫാ. വർഗീസ് ആലുങ്കൽ, വികാരി എലിക്കുളം.

തുടർന്ന് ഭക്തിനിർഭരമായ തിരുന്നാൾ പ്രദക്ഷിണം ടൗൺ ചുറ്റി ളാലം പാലം ജംഗ്ഷനിൽ പ്രസംഗം റവ. ഫാ. ഐസക് പടിഞ്ഞാറെകുറ്റ്, വികാരി തൊടുപുഴ. തുടർന്ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക് ദിവ്യകാരുണ്യ ആശിർവാദം, സ്നേഹവിരുന്ന്, ബാൻഡ് ചെണ്ട ഫ്യൂഷൻ, ആകാശ വിസ്മയം എന്നിവ നടക്കും.
ഡിസംബർ 3 നു പതാകയും തിരുന്നാൾ സ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ജനറൽ ആശുപത്രി ജങ്ഷനിൽ നിന്നും റാലിയായി ദേവാലയത്തിലെത്തിയപ്പോൾ ഇടവക വികാരി ഫാദർ ജോഷി പുതുപ്പറമ്പിലാണ് തിരുന്നാൾ കൊടിയേറ്റ് നിർവഹിച്ചത് .തുടർന്നുള്ള ദിവസങ്ങളിലെ ഭക്ഷ്യ നിർഭരമായ പ്രാർത്ഥനാ ശുശ്രുഷകൾക്കു ആയിരങ്ങളാണ് അണിനിരന്നത്.നാളെ പരേത സ്മരണാ ദിനമായാണ് ആചരിക്കുന്നത്.
