പാലാ :പാലാ നഗരസഭയിൽ ഏറ്റവും വീറും വാശിയും പ്രകടിപ്പിച്ച പോരാട്ടം നടക്കുന്ന പത്തൊൻപതാം വാർഡിൽ പോളിങ്ങിനെ തുടർന്നുള്ള വാക്ക് തർക്കങ്ങൾക്കൊടുവിൽ കയ്യേറ്റ ശ്രമങ്ങളും നടന്നു .

മുൻ കോൺഗ്രസ് കൗൺസിലറും ഇപ്പോൾ പത്തൊൻപതാം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്ന മായാ രാഹുലിന്റെ ഭർത്താവ് രാഹുലും ;യു ഡി എഫ് സ്ഥാനാർഥി പ്രൊഫസര് സതീഷ് ചൊള്ളാനിയുടെ സഹോദരൻ സന്തോഷ് ചൊള്ളാനിയുമായാണ് കയ്യേറ്റമുണ്ടായത്.
മായാ രാഹുലിന് വേണ്ടി പ്രവർത്തിക്കുന്ന ഷോജി ഗോപിയോട് കുശലം പറഞ്ഞ സന്തോഷിനോട് ദ്വയാർത്ഥത്തിൽ സംസാരിച്ചതിന് തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായതായാണ് ലഭിക്കുന്ന വിവരം .ഈ വാർഡിൽ മുൻ കൗൺസിലറായ മായാ രാഹുൽ സ്വതന്ത്രയായാണ് മത്സരിക്കുന്നത് .യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രൊഫസർ സതീഷ് ചൊള്ളാനിയാണ് .

എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായി ബിന്നി അബ്രഹാമും രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട് .ഈ വാർഡിൽ ആകെ 457 വോട്ടുകളാണ് ആകെയുള്ളത് എന്നതും ശ്രദ്ധേയമാണ് .സ്ഥലത്തെത്തിയ പോലീസ് ഇരു വിഭാഗങ്ങളോടും കോംബൗണ്ടിന് പുറത്തിറങ്ങാൻ നിർദ്ദേശിച്ചു .പോലീസ് സ്ഥലത്ത് ജാഗ്രത പാലിക്കുന്നുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ