പാലാ :കരിങ്ങോഴക്കൽ രാഷ്ട്രീയ കുടുംബത്തിലെ തറവാട്ട് കാരണവത്തി കുട്ടിയമ്മ മാണി വോട്ട് ചെയ്യാനെത്തി .വോട്ടിന് പോവേണ്ടെയെന്ന് പേരക്കുട്ടികൾ ചോദിക്കുമ്പോൾ തികഞ്ഞ ആവേശം പ്രകടിപ്പിക്കുന്ന കുട്ടിയമ്മ മാണി വോട്ട് ചെയ്യാനുള്ള ഒരുക്കങ്ങൾ ഇന്നലെ ർതന്നെ തുടങ്ങിയിരുന്നു .

രാവിലെ മകൻ ജോസ് കെ മാണിയും ,കുടുംബവും വോട്ട് ചെയ്യാൻ പോയിരുന്നെങ്കിലും രാവിലെയുള്ള തണുപ്പ് കാരണം വോട്ട് ഉച്ചക്കാലത്തേക്കാക്കി .കെ എം മാണിയുടെ പഴയ ആ കാറിൽ ചില പ്രത്യേക സ്ഥലത്ത് കൈപ്പിടികൾ ഉണ്ടായിരുന്നു .ആ കൈപ്പിടികളിൽ പിടിച്ചാണ് കുട്ടിയമ്മ മാണി കാറിൽ നിന്നും ഇറങ്ങിയത് .
വീൽ ചെയറിൽ എത്തിയ അമ്മായിയമ്മയെ വോട്ട് ചെയ്യാനായി നിഷാ ജോസ് കെ മാണിയും;പേരക്കുട്ടി ഋതികയും സഹായിച്ചു .തുടർന്ന് അൽഫോൻസാ കോളേജിൽ നിന്നും വീൽ ചെയറിൽ തന്നെ പുറത്തിറങ്ങി .മരുമകൻ കെവിനും സഹായത്തിനുണ്ടായിരുന്നു .കെവിനും ;കുഞ്ഞു മാണിയും വളരെ സ്ട്രോങ്ങായി സഹായത്തിനുണ്ടായിരുന്നു .

പി ടി ചാക്കോയുടെ കാലം മുതൽ കോൺഗ്രസായിരുന്നു കുട്ടിയമ്മ എന്ന പെൺകുട്ടി .കേരള കോൺഗ്രസ് ഉണ്ടായപ്പോൾ പിന്നെ അത് ജീവ താളമായി .പിന്നെയാണ് കട്ടി മീശയുള്ള കരിങ്ങോഴക്കലെ മാണിയെന്ന ചെറുക്കന്റെ കല്യാണാലോച വരുന്നത്.ചെറുക്കൻ കേരളാ കോൺഗ്രസുകാരനാണ് കൂടാതെ കട്ടി മീശക്കാരനും പോരെ പൂരം .ചാടിയങ് സമ്മതിച്ചു .മുൻ എം പി കെ വി തോമസ് പറഞ്ഞപോലെ കുട്ടിയമ്മയും ,കെ എം മാണിയും കല്യാണത്തിനൊക്കെ ഒന്നിച്ച് വരുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാ .ആ വരവ് കണ്ടാൽ ഇന്നലെ കല്യാണം കഴിച്ചത് പോലുണ്ട് .കുഞ്ഞു മാണിച്ചനുമൊത്തുള്ള ആ നല്ല നാളുകളാണ് കുട്ടിയമ്മയുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ പ്രകാശം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ