കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിന്റെ നേതൃത്വത്തിൽ കോട്ടയം താലൂക്കിൽ ആർപ്പൂക്കര വില്ലേജിൽ തൊമ്മൻ കരയിൽ ആർപ്പൂക്കര വില്ലേജിൽ തോട്ടത്തിൽ വീട്ടിൽ കുര്യൻ മകൻ കോര ടി കുര്യൻ എന്നയാളെ അനധികൃത മദ്യ വില്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു .

തൊണ്ടിയായി 21 ലിറ്റർ മദ്യം കണ്ടെടുത്തിട്ടുള്ളതുമാണ്. പ്രതിയുടെ ഭാര്യ മാനസിക രോഗമുള്ള ആളായതിനാലും, സഹായത്തിനു മറ്റാരും ഇല്ലാത്തതിന്നാലും ഇയാളെ തത്സമയം അറസ്റ്റ് ചെയ്തില്ല. റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ് സി കെ പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ്. വിനോദ് കുമാർ,വനിതാ സിവിൽ എക്സൈസ് ഓഫിസർ അമ്പിളി കെ ജി എന്നിവർ പങ്കെടുത്തിട്ടുള്ളതാണ്.