പാലാ നഗരസഭ ഇരുപതാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി ടെൽമ ആന്റോ പുഴക്കര ഇന്നലെ നിശബ്ദ പ്രചാരണത്തിലും സ്വത സിദ്ധമായ ശൈലിയിൽ വോട്ട് അഭ്യർത്ഥന നടത്തി .

എതിരാളിയുടെ കോട്ട എന്ന് അറിയപ്പെടുന്ന ഇടങ്ങളിലാണ് എളിമയുടെ തെളിമയുമായി ടെൽമ വോട്ട് അഭ്യർത്ഥിച്ചത് .കണ്ടു മടുത്ത മുഖങ്ങളിൽ നിന്നും മാറ്റം ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നുള്ളത് ടെൽമയുടെ കേന്ദ്രങ്ങളിൽ ആത്മ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട് .ആകെ അഞ്ച് റൗണ്ട് വോട്ടഭ്യർത്ഥനയുമായി ഭവനങ്ങളിൽ ചെന്നപ്പോൾ സ്വീകരണം ഊഷ്മളമായിരുന്നു .
സ്‌കൂൾ കോളേജ് അധ്യാപക നിയമനങ്ങളിലെ സർക്കാർ പിടിവാശി ടെൽമയ്ക്കു അനുകൂല ഘടകമായി വന്നു ഭവിച്ചിട്ടുണ്ട് .ഫ്രാൻസിസ് ജോർജ് എം പി യുടെയും ;മാണി സി കാപ്പൻ എം എൽ എ യുടെയും ടെൽമയെയും കൂടിയുള്ള പ്രവർത്തനങ്ങൾ ടെൽമ കേന്ദ്രങ്ങളിൽ ആത്മ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട് .സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവും ;നികുതുകി ഭാരവും സാധാരണ ജനങ്ങളുടെ ജീവിത ചിലവ് ഉയർത്തിയത് വോട്ടഭ്യർത്ഥനയുമായി ചെന്നപ്പോൾ ജനങ്ങൾ പങ്ക് വച്ചു .

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾക്കായി അഞ്ചാംഗ സൈബർ സേനയും ടെൽമയ്ക്കായി പ്രവർത്തന സജ്ജമായിരുന്നു .പുഴക്കര കുടുംബവും കെ എം മാണിയുമായുള്ള അഭേദ്യ ബന്ധം ജനങ്ങളിൽ ചർച്ചാ വിഷയമായി .ജനാധിപത്യ വോട്ടുകൾ തനിക്കനുകൂലമായി കേന്ദ്രീകരിക്കുക തന്നെ ചെയ്യുമെന്ന് ടെൽമ പുഴക്കര ആത്മ വിശ്വാസം പ്രകടിപ്പിച്ചു .