
പാലാ : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംഘടന പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പരസ്യപ്രചാരണവുമായി എസ്എംവൈഎം പാലാ രൂപത. കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, തീക്കോയി, കളത്തൂക്കടവ്, മീനച്ചിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തകർ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം നടത്തപ്പെട്ട യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെനറ്റ് സമ്മേളനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുവജന പ്രസ്ഥാനത്തിലെ യുവജനങ്ങൾക്ക് പരിപൂർണമായ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിൻറെ ഭാഗമായാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്. പ്രചാരണത്തിൽ സ്ഥാനാർത്ഥികളോടൊപ്പം എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, എസ്എംവൈഎം ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ സാം സണ്ണി ഓടയ്ക്കൽ, രൂപത മുൻ പ്രസിഡൻ്റ് എഡ്വിൻ ജോസി, വൈസ് പ്രസിഡൻറ് ജോസഫ് വടക്കേൽ, സെക്രട്ടറി ബെനിസൺ സണ്ണി, മിജോ ജോയി, തോമാച്ചൻ കല്ലറയ്ക്കൽ,സാം സണ്ണി, ഫൊറോന – യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
