പാലാ :പാർട്ടിയെ ഫള്ള് പറയാത്ത ചൊള്ളാനിയെ ഫുള്ള് മാർക്ക് കൊടുത്ത് ജനങ്ങൾ വിജയിപ്പിക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ടോമി കല്ലാനി അഭിപ്രായപ്പെട്ടു.പാലാ വിജയോദയം വായന ശാല ജങ്ഷനിൽ പ്രൊഫസർ സതീഷ് ചൊള്ളാനിയുടെ തെരെഞ്ഞെടുപ്പ് യോഗത്തെ സംബോധന ചെയ്യുകയായിരുന്നു ടോമി കല്ലാനി .

തന്റെ മണ്ഡലത്തിൽ വികസനങ്ങൾ കൊണ്ട് വരുവാൻ അഹോരാർത്ഥം യത്നിച്ച സതീഷ് ചൊള്ളാനി പാർട്ടി തീരുമാനങ്ങൾ എന്നും അംഗീകരിക്കുന്ന യഥാർത്ഥ കോൺഗ്രസ് പ്രവർത്തകനാണെന്ന് ടി കെ കൂട്ടിച്ചേർത്തു.
യോഗത്തിൽ സന്തോഷ് മണർകാട് ;ആർ വി തോമസ് ;സ്ഥാനാർഥി സതീഷ് ചൊള്ളാനി;കിരൺ അരീക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .തെക്കേക്കരയിലെ സ്ഥാനാർഥികൾക്കായി ടൂ വീലർ റാലിയും സംഘടിപ്പിച്ചിരുന്നു.
