പാലാ :പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് വ്യാപാരി വ്യവസായി യൂത്ത് വിങ് സംഘടിപ്പിച്ച പാലാ ഫുഡ് ഫെസ്റ്റ് തത്വത്തിൽ കോട്ടയം ജില്ലയുടെ തന്നെ ഫുഡ് ഫെസ്റ്റ് ആയി മാറി .എല്ലാ സ്റ്റാലിന്റെ മുമ്പിലും വൻ തിരക്ക് അനുഭവപ്പെട്ടു .

നിലവാരമുള്ള കലാപരിപാടികൾ ജനങ്ങൾ ആസ്വദിച്ചു .ആഹ്ളാദത്തിൽ മതിമറന്ന ജനം മൈതാനത്ത് നൃത്തം ചവിട്ടുന്നതും കാണാമായിരുന്നു .വെജിറ്റേറിയൻ ;നോൺ വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാം ജനങ്ങൾ ആസ്വദിച്ചു .കാലാവസ്ഥ അനുകൂലമായത് ദൂരെ ദിക്കുകളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തി.പൂഞ്ഞാർ ;ഈരാറ്റുപേട്ട ;പൊൻകുന്നം ;കാഞ്ഞിരപ്പള്ളി ;ചങ്ങനാശേരി ;പുതുപ്പള്ളി ;കുറവിലങ്ങാട്;കടുത്തുരുത്തി എന്നെ മേഖലകളിൽ നിന്നും ഒക്കെ കുടുംബങ്ങൾ രുചിയുടെ മേളത്തിന് ഒഴുകിയെത്തിയപ്പോൾ പാലാ ഫുഡ് ഫെസ്റ്റ് ജില്ലാ ഫുഡ് ഫെസ്റ്റ് ആയി മാറുകയായിരുന്നു .
ചിട്ടയായ സംഘടനത്തിന്റെ ഉദാത്ത മാതൃകയാണ് വ്യാപാരി യൂത്ത് വിങ് പൊതു സമൂഹത്തിനു കാണിച്ചു കൊടുത്തത് .ഏതു സമയവും അൻപതോളം വളണ്ടിയർമാർ സ്ഥലത്തുണ്ടായിരുന്നു .ക്രമസമാധാന പാലനത്തിനായി പോലീസും സ്‌തുത്യർഹമായ സേവനം കാഴ്ച വച്ചു.
