പാലാ :സ്ഥലമില്ലാത്തതിനാൽ നെട്ടോട്ടം ഓടുന്ന പാലായിലെ നിരത്തുകൾക്കു ഭീഷണിയാവുകയാണ് ചില കയ്യേറ്റങ്ങൾ .പാലാ മണർകാട് റോഡിൽ ടി ബി റോഡിന്റെ അവസാന ഭാഗത്ത് ഓട്ടോ പാർക്ക് ചെയ്യുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടാണെന്ന് കാണിച്ച് ഈ ഭാഗത്തെ വ്യാപാരികൾ നിരന്തരമായ പരാതികളിലായിരുന്നു .

എന്നാൽ ഭരണ കക്ഷി പിന്തുണയോടെ ഈ ഇടുങ്ങിയ ഭാഗത്ത് ഓട്ടോ സ്റ്റാൻഡ് വന്നത് അധികാരികളും കണ്ടില്ലെന്നു നടിച്ചു . കാൽ നടക്കാർക്കും ;വ്യാപാരികൾക്കും ബുദ്ധിമുട്ടായിരുന്ന ഈ സ്റ്റാൻഡിനെതിരെ വ്യാപാരികൾ ഹൈക്കോടതിയിൽ പോവുകയും തുടർന്ന് സ്റ്റാൻഡിനെതിരെ കോടതി വിധി നേടുകയും ചെയ്തു .
എന്നാൽ കോടതി വിധി അംഗീകരിക്കാൻ കൂട്ടാക്കാതെ ഇപ്പോൾ ഭരണകക്ഷിയുടെ പിന്തുണയോടെ മണർകാട് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് ഇറങ്ങുന്ന മൂന്നര മീറ്റർ മാത്രമുള്ള ചെറിയ വഴിയിൽ ഇപ്പോൾ ഓട്ടോ സ്റ്റാൻഡ് ആക്കിയിരിക്കുകയാണ് .സ്റ്റാൻഡിനെതിരെ വ്യാപാരികൾ പരാതി നൽകിയിട്ടും അധികാരികൾ അനങ്ങുന്ന മട്ടില്ല .ഭരണ കക്ഷി പിന്തുണയോടെ ഈ ഇടുങ്ങിയ വഴിയും കയ്യേറാനുള്ള നീക്കമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്ന് വ്യാപാരികൾ പറയുന്നു .
