പാലാ :ഈ തിരുന്നാൾ തിരക്കുകൾക്കിടയിലും നാളെ നടക്കുന്ന വോട്ടെടുപ്പിൽ എല്ലാവരും പങ്കാളികളായി രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്ന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു .പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചുള്ള തിരുന്നാൾ കുർബാനയിൽ പ്രഭാഷണ മധ്യേയാണ് മാർ കല്ലറങ്ങാട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആരും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വത്തിൽ നിന്നും പിൻവാങ്ങരുത് .ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുമ്പോഴേ രക്ഷരം പുരോഗമിക്കുകയുള്ളൂ.നമ്മുടെ കുഞ്ഞുങ്ങളെയും നമ്മൾ ജനാധിപത്യത്തെ കുറിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട് .തദ്ദേശ തെരെഞ്ഞെടിപ്പിലൂടെ വരുന്നത് പ്രാദേശിക സർക്കാരുകളാണ്.അവരെ നമ്മൾ തെരെഞ്ഞെടുത്താലേ രാഷ്ട്ര പുനർ നിർമ്മാണ പ്രക്രിയയിൽ നമുക്ക് പങ്കെടുക്കാനാകൂ എന്നും മാർ കല്ലറങ്ങാട്ട് വിശ്വാസ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു .