പാലാ :ഓ …യീ.. ട്വന്റി 20 എന്നൊക്കെ പറഞ്ഞാണ് എന്താ …കൂടി വന്നാൽ 50 വോട്ട് പിടിക്കും ,പ്രചാരണം ഒരാഴ്ച കഴിഞ്ഞപ്പോൾ പറഞ്ഞു ഓ …കൂടി വന്നാൽ ഒരു നൂറ് വോട്ട് കരൂർ പഞ്ചായത്തിലെ രാഷ്ട്രീയ ചാണക്യന്മാർ കവടി നിരത്തി .എന്നാൽ അണ്ടിയോട് അടുത്തപ്പോൾ മാങ്ങായുടെ പുളി മനസിലായി എന്ന് പറയും പോലെ വോട്ടെടുപ്പ് അടുത്തപ്പോൾ ജനങ്ങളിൽ കത്തി പടരുന്ന ആവേശമായി ട്വന്റി 20 സ്ഥാനാർത്ഥികൾ മാറുന്ന കാഴ്ചയാണ് കാണുന്നത് .

കരൂർ ഏഴാം വാർഡിൽ പണമെറിയുന്ന എതിർ സ്ഥാനാര്ഥിക്കെതിരെ എളിമയുടെ ശരറാന്തൽ ഉയർത്തിയാണ് വെള്ളരിങ്ങാട്ട് ബെന്നി അങ്കം കുറിച്ചത്.രാവിലെ ഒറ്റയ്ക്കുള്ള വീട് കയറിയങ്ങിയുള്ള വോട്ട് അഭ്യർത്ഥന എതിർ സ്ഥാനാർഥി അനുകരിക്കാൻ തുടങ്ങിയത് തന്നെ ബെന്നിയുടെ വിജയമാണെന്ന് നിക്ഷ്പക്ഷ മതികൾ പറയുന്നു .ഏഴാം വാർഡിൽ നിന്നുള്ള ഏക സ്ഥാനാർത്ഥിയും ബെന്നി വെള്ളരിങ്ങാട്ട് തന്നെ .ബാക്കിയെല്ലാ സ്ഥാനാർത്ഥികളും പുറത്ത് നിന്നെത്തിയാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയും കരൂർ ഏഴാം വാർഡിനു സ്വന്തം.
വിജയിച്ചാൽ പഞ്ചായത്ത് പ്രസിഡണ്ട് അണെന്ന് എതിരാളികൾ കെട്ടി ഘോഷിക്കുന്നവർ പത്ത് ജയിച്ചാലല്ലേ കോളേജിൽ പോകാൻ പറ്റൂ എന്നാണ് ട്വന്റി 20 പ്രവർത്തകരും ചോദിക്കുന്നത് .ഇന്നലെ പെയ്‌ത മഴയ്ക്ക് ഇന്ന് കുരുത്ത തകരയല്ല ബെന്നി വെള്ളരിങ്ങാട്ട് എന്ന് നാട്ടുകാരും പറയുന്നു .ജന പക്ഷ നിലപാടുകളാണ് ഒരു പൊതു പ്രവർത്തകനെ രൂപപ്പെടുത്തുന്നത് .എന്നാൽ എതിർ സ്ഥാനാർത്ഥികൾക്ക് പറയാനുള്ളത് അവരുടെ സ്വകാര്യ സ്വത്തുക്കളുടെ കണ്ണഞ്ചിക്കുന്ന പിത്തലാട്ടങ്ങളാണ് .

കഴിഞ്ഞ 40 വർഷമായി നിക്ഷ്പക്ഷതയുടെയും ;നേരിന്റെയും സാക്ഷ്യം വഹിച്ച പൊതു പ്രവർത്തനമാണ് ബെന്നി വെള്ളരിങ്ങാട്ടിന്റെത്.അക്ഷരത്തിരി നെടുംപാറയുടെയും ,പോണാടിന്റെയും പരിസരങ്ങളിൽ തെളിച്ച പോണാട് പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായിരുന്നു ഈ വെള്ളരിങ്ങാടൻ.മീനച്ചിൽ ലൈബ്രറി കൗൺസിൽ എക്സിക്യൂറ്റീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു കൊണ്ട് ഭാഷാ ;അക്ഷര സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട് .വായന ലോകം വളർത്തുവാൻ ഇക്കാലത്ത് ആര് പരിശ്രമിക്കുന്നു .പക്ഷെ വായന കൊണ്ടേ മനുഷ്യന്റെ സ്വഭാവ രൂപീകരണം സാധ്യമാവൂ എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയ ക്രാന്ത ദർശിയാണ് ബെന്നി വെള്ളരിങ്ങാടൻ.
എതിരാളികൾ പണക്കൊഴുപ്പിൽ അഭിരമിക്കുമ്പോൾ പണം കൊണ്ട് എല്ലാം നേടാൻ സാധിക്കുമോ ,മനുഷ്യത്വമല്ലേ വലുതെന്ന് ബെന്നിയെ പിന്തുണയ്ക്കുന്നവരും ചോദിക്കുന്നു .കാർഷിക രംഗത്തെ പുത്തൻ അറിവുകൾ കർഷകർക്കായി സാംശീകരിച്ചു കൊണ്ട് ആർ പി എസ് ന്റെ പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ബെന്നി .വെള്ളരിങ്ങാട്ട് കുടുംബ യോഗം പ്രസിഡണ്ട് ;കരൂർ പള്ളി കൈക്കാരൻ ;പിതൃവേദി പ്രസിഡണ്ട് ;ഹരിത സ്വാശ്രയ സംഘം പ്രസിഡണ്ട് ;മേരിമാതാ സ്‌കൂൾ പി ടി എ പ്രസിഡണ്ട് ഇനീ നിലകളിൽ പൊതു സമൂഹത്തിൽ സംഘാടക മികവ് പ്രകടിപ്പിക്കുകയും ,എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോവുകയെന്ന ദുഷ്‌കരമായ സംഘടനാ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാനും കഴിഞ്ഞ ജന നേതാവാണ് ബെന്നി വെള്ളരിങ്ങാടൻ.
ഇതൊക്കെ എവിടം വരെ പോകാനാ കൂടി വന്നാൽ 50 വോട്ട് പിടിക്കും ;കൂടിയാൽ നൂറ് ഇങ്ങനെയൊക്കെയാണ് മാങ്ങയുടെ ഭാവി പല രാഷ്ട്രീയ കണക്കു കൂട്ടൽ വിദഗ്ദ്ധർ പ്രഖ്യാപിച്ചത്.പക്ഷെ കരൂർ പഞ്ചായത്തിൽ മാറ്റത്തിന്റെ കാറ്റ് തുടങ്ങിയതും ;പൂർവാധികം ശക്തിയോടെ തുടരുന്നതും കരൂർ ഏഴാം വാർഡിൽ നിന്നാണെന്നുള്ളത് ജനങ്ങളുമായി ബന്ധമുള്ളവർക്കേ മനസ്സിലാവൂ.ട്വന്റി 20 യുടെ വികസന രേഖയെന്ന പുസ്തകം ജനങ്ങൾ ചോദിച്ചു വാങ്ങി വായിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് ബെന്നി പറയുമ്പോൾ പ്രസിഡണ്ട് കുപ്പായം തയ്പ്പിച്ചവരൊക്കെ അത് കല്യാണങ്ങൾ കൂടാൻ ഉപയോഗിക്കേണ്ടി വരുമെന്ന് ട്വന്റി 20 പ്രവർത്തകരും പറയുന്നു .
കരൂർ പഞ്ചായത്തിൽ ഞങ്ങൾ തികഞ്ഞ പ്രതീക്ഷയിലാണെന്ന് ജയകുമാർ കാരമുള്ളിലും ;സാബുവും പറയുമ്പോൾ ഇന്നലെ ട്വന്റി 20 നടത്തിയ വാഹന ജാഥാ മറ്റാർക്കും അനുകരിക്കാൻ പോലും കഴിയാത്തതാണെന്നു അവർ പറയുന്നു .ജനകീയത മുൻ നിർത്തിയാണ് ട്വന്റി 20 യുടെ എല്ലാ പ്രവർത്തനങ്ങളും .വീട് വീടാന്തരം കയറിയിറങ്ങി കാര്യങ്ങൾ പറയുമ്പോൾ അത് കേൾക്കാൻ ജനങ്ങൾ കരൂരിൽ കാതോർക്കുകയാണ്.2004 ൽ പി സി തോമസ് മൂവാറ്റുപുഴ പാർലമെന്റ് സീറ്റിൽ മത്സരിച്ചപ്പോഴുള്ള അടിയൊഴുക്കുകളാണ് ഇപ്പോൾ കരൂർ പഞ്ചായത്തിൽ നടന്നു കൊണ്ടിരിക്കുന്നത് .