പാലാ : ലോറിയില്‍ കൊണ്ടുപോയ ഹിറ്റാച്ചി താഴെവീണുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ വളളിച്ചിറ ആര്യപ്പാറയില്‍ ദീപു (45) വിനാണ് പരിക്കേറ്റത്. ഇയാള്‍ പാലാ ജനറലാശുപത്രിയില്‍ ചികിത്സയിലാണ്.

പാലാ ബൈപ്പാസ് റോഡ് പാലാ-കോഴ റോഡുമായി സന്ധിക്കുന്ന ആര്‍വി ജംങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. ഹിറ്റാച്ചി റോഡില്‍ പതിച്ചതിനേത്തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗത തടസ്സവുമുണ്ടായി.പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി.