സ്കൂൾ വിനോദയാത്രയിൽ നിന്ന് ഒരു കുട്ടിയെയും ഒഴിവാക്കരുത്; എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ചെലവുകൾ നിശ്ചയിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി

എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂൾ വിനോദയാത്രയിലെ ചെലവുകൾ നിശ്ചയിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ ഈടാക്കുന്നുവെന്ന പരാതിയുണ്ട്. പണമില്ലാതെ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്നസാഹചര്യമുണ്ടാകരുത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള കുട്ടികളെ അധ്യാപകരും പിടിഎയും സഹായിക്കണം.തോന്നയ്ക്കൽജിഎച്ച്എസ്എസിലെ വിദ്യാർഥികൾ സഞ്ചരിച്ച വിനോദയാത്രാ ബസ് പാലാ തൊടുപുഴ റൂട്ടിൽ അപകടത്തിൽപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
