പാലാ :അമലോത്ഭവജൂബിലി തിരുനാളിൽ പരിശുദ്ധ മാതാവിൻ്റെ തിരുസ്വരൂപം പട്ടണപ്രദക്ഷിണത്തിന് ശേഷം ജൂബിലി പന്തലിലേക്ക് കടന്നുവരുമ്പോൾ
ആയിരക്കണക്കിന് മരിയ ഭക്തർ തങ്ങളുടെ വിശ്വാസവും സ്നേഹവും പ്രകടപ്പിച്ചു കൊണ്ട് – കാരുണ്യാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ
തിരുസ്വരൂപ പേടകത്തിൽ പുഷ്പാർച്ചന നടത്തി പ്രദക്ഷിണത്തെ വരവേൽക്കുന്നു.

എല്ലാ വർഷവും മാറിയ ഭക്തർക്ക് ദാഹജലം നൽകി വരുന്ന കാരുണ്യ ട്രസ്റ്റ് ഇത്തവണയും ദാഹ ജല വിതരണം ആരംഭിച്ചിട്ടുണ്ട് .കുട്ടിച്ചൻ കീപ്പുറം, ബേബിച്ചൻ പുരയിടം, കുര്യൻ ജോസഫ് പൂവത്തുങ്കൽ, പാപ്പച്ചൻ കയ്യാലക്കകം, ജോസ് ചന്ദ്രത്തിൽ, തങ്കച്ചൻ കാപ്പൻ ,ബേബി കീപ്പുറം’തുടങ്ങിയവർ നേതൃത്വം നൽകുന്നു.