Sports

കളത്തിലുണ്ട് കളരിക്കൻ :ചൂലുമായി :പാലാ വാർഡ് വൃത്തിയാക്കാൻ ചൂലുമായി കളരിക്കൽ ജോയി

പാലാ :നേർത്ത ഒരു അനൗൺസ്‌മെന്റ് ശബ്ദം അടുത്ത് വന്നു നിന്നപ്പോഴാണ് പാലാ നഗരസഭയിലെ എ എ പി സ്ഥാനാർഥി ജോയി കളരിക്കലിന്റേതാണ് ആ അനൗൺസ്‌മെന്റ് എന്ന് തിരിച്ചറിഞ്ഞത് .സ്വന്തം സ്‌കൂട്ടറിൽ ചെറിയ മാറ്റം വരുത്തി തന്റെ പേരും ചിഹ്നവും എഴുതിയിരിക്കുന്നു .കൂടാതെ ആം ആദ്‌മി പാർട്ടിയുടെ തെരെഞ്ഞെടുപ്പ് അടയാളമായ ചൂലും കരുതിയിട്ടുണ്ട് .

തെരെഞ്ഞെടുപ്പ് ചിലവ് കുറയ്ക്കാൻ മൈക്ക് അനൗൺസ്‌മെന്റ് സ്വന്തം ബൈക്കിലാക്കി.കൂടെ എപ്പോഴും ഉള്ള മൈക്ക് സെറ്റ് ഉപയോഗിക്കുന്നു .ആ മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനു ലൈസൻസ് ആവശ്യമില്ലെന്ന് അധികാരികൾ പറഞ്ഞതായി ജോയി കളരിക്കൻ കോട്ടയം മീഡിയയോട് പറഞ്ഞു .പാലാ എന്ന് പേരുള്ള വാർഡിൽ മത്സരിക്കണമെന്നാണ് ആഗ്രഹം അതിന്റെ ഭാഗമായാണ് പത്തൊൻപതാം വാർഡിൽ മത്സരിക്കുന്നത് .

ഞാനാണ് ആദ്യം ഈ വാർഡിൽ തെരെഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.ഒക്ടോബർ 23 നു തെരെഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സ്ഥാനാർത്ഥിയാണ് ഞാൻ .എനിക്ക് ആരോടും വിരോധമില്ല എല്ലാരും എന്നെ അറിയുന്നവരാണ് .അതുകൊണ്ടു അപരിചിതത്വം ഇല്ല .വിജയോദയം വായന ശാല മുതൽ കത്തീഡ്രൽ പള്ളി വരെയുള്ള റോഡിന്റെ ഭാഗം ശ്രദ്ധിച്ചാൽ ഈ വാർഡിന്റെ ശോചനീയാവസ്ഥ മനസിലാവും .പലയിടത്തും കയ്യാല ഇടിഞ്ഞു ഓട  അടഞ്ഞു വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു .അങ്ങനെയാണ് ടാർ പൊളിഞ്ഞു റോഡ് തകരുന്നത് .

കയ്യാലയ്ക്കു ബലം നൽകാനായി സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് ബീമുകൾ സിമെന്റ് ചേർക്കാത്തതിനാൽ മിക്കയിടത്തും അടർന്നു പോയിരിക്കുന്നു .സർക്കാർ പരിപാടികൾ എല്ലാം ഇങ്ങനെയല്ലേ .ബീമുകൾ അടർന്നു പോയെങ്കിൽ വീണ്ടു നിർമ്മിക്കാൻ പറ്റുകയുള്ളൂ.ആദ്യ അഴിമതി ഇവിടെ തുടങ്ങുന്നു .ഈ വ്യവസ്ഥിതി മാറണം .ഇതിനായി പോരാടാനാണ് ഞാൻ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നത് .മാറ്റം വേണം മാറേണ്ടത് ജനങ്ങളാണ് എന്നും ജോയി കളരിക്കാൻ പറയുന്നു .ജനങ്ങൾക്ക്‌  ഞാൻ പറയുന്നത് എത്രമാത്രം സ്വീകാര്യത ഉണ്ടെന്നുള്ളതിന്റെ തെളിവാണ് എന്റെ പരസ്യ ബോർഡുകൾ സ്വന്തം പറമ്പിൽ വയ്ക്കാൻ സ്വകാര്യ വ്യക്തികൾ തയ്യാറായി വരുന്നത് .

പോരാട്ട വീഥികളിൽ ഒരു ഏകാന്ത പഥികൻ :ജോയി കളരിക്കൽ 


ഞാനെന്നും പതിതരോടൊപ്പമാണ് .2005 ൽ അന്നത്തെ റവന്യൂ നിയമ വകുപ്പ് മന്ത്രി കെ എം മാണി സമര മുഖത്ത് വന്ന് ഉറപ്പ് നൽകിയത് കൊണ്ടാണ് അന്ന് ജനങ്ങളെ കൂട്ടിയുള്ള സമരം പിൻവലിച്ചത്.കൈരളി ഭവന വായ്‌പ്പാ എടുത്തവരുടെ കിടപ്പാടം പോലും ഇല്ലാതാവുന്ന റവന്യൂ റിക്കവറി നടപടികൾക്കെതിരെ സമരം ചെയ്തപ്പോൾ അധികാരികളും കണ്ണ് തുറന്നു .22000 ത്തോളം വരുന്ന പാവപ്പെട്ടവർക്ക് വേണ്ടിയാണ് ഞാനന്ന് സമരം ചെയ്തത് .അവരുടെ സന്തോഷമാണ് എന്റെ സന്തോഷം .പാലായിലും കോട്ടയം ജില്ലയിലും നിരവധി ഇടപെടലുകൾ നടത്തി നീതി നിഷേധിക്കപ്പെട്ടവർക്കു അത് നേടി കൊടുക്കുവാൻ കഴിഞ്ഞത് നിസ്സാര കാര്യമല്ല .തെരെഞ്ഞെടുപ്പ് കഴിഞ്ഞാലും ഞാൻ പാലായിൽ കാണും .ജനങ്ങൾക്ക്‌ വേണ്ടി പോരാടും.പൊതു പ്രവർത്തനത്തിലെ നീതിയുടെ ശബ്ദമായി തന്നെ .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top